വനിതാമതിൽ കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യ, രാഷ‌്ട്രീയ മുന്നേറ്റമാകും: പി രാജീവ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

വനിതാമതിൽ കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യ, രാഷ‌്ട്രീയ മുന്നേറ്റമാകും: പി രാജീവ‌്

നെടുമ്പാശേരി
സമകാലകേരളം കാണാൻപോകുന്ന ഏറ്റവും വലിയ സാമൂഹ്യ, രാഷ‌്ട്രീയ മുന്നേറ്റമായി പുതുവർഷദിനത്തിലെ വനിതാമതിൽ മാറുമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ‌് പറഞ്ഞു. എൻആർഇജി വർക്കേഴ‌്സ‌് യൂണിയൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച‌് ‘ഭരണഘടനയും വിശ്വാസവും രാഷ‌്ട്രീയവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ കേരളത്തിന്റെ പ്രശ‌്നങ്ങൾ തിരിച്ചറിഞ്ഞ‌ുകൊണ്ടുള്ള സ‌്ത്രീമുന്നേറ്റത്തിനാണ‌് ഇതുവഴി സ‌്ത്രീകൾ നേതൃത്വം നൽകുക. സാമൂഹിക, രാഷ‌്ട്രീയ പ്രസ്ഥാനങ്ങൾ തമ്മിലുള്ള കൂടിച്ചേരലിന്റെ വേദിയാകും അത‌്. ഇടതുപക്ഷപ്രസ്ഥാനവും അതിൽ കണ്ണിചേരും. പഴയകാല നവോത്ഥാനത്തിന്റെ ആവർത്തനമല്ല, മറിച്ച‌് പഴയകാല നവോത്ഥാന ചരിത്രത്തിലെ പാഠങ്ങൾ ഉൾക്കൊണ്ട‌് ഇന്നിന്റെ സവിശേഷമായ പ്രയോഗമായി അതു മാറും.

മതവിശ്വാസത്തെ സംരക്ഷിക്കുന്ന നിലപാടാണ‌് എക്കാലത്തും സിപിഐ എം സ്വീകരിച്ചിട്ടുള്ളത‌്. ആചാരങ്ങൾ ഭരണഘടനയ‌്ക്കും നിയമത്തിനും അനുസൃതമായിരിക്കണം. സംസ്ഥാന സർക്കാർ ഉയർത്തിപ്പിടിക്കുന്നത‌് ഭരണഘടനയാണെന്നും രാജീവ‌് പറഞ്ഞു.

ശബരിമല വിഷയത്തിലെ സുപ്രീംകോടതിവിധിക്കെതിരെ പ്രക്ഷേ‌ാഭം നയിക്കുന്നവർക്കും സുപ്രീംകോടതിവിധി തെറ്റാണെന്ന‌് പറയാൻ കഴിയുന്നില്ലെന്ന‌് ഡോ. സെബാസ‌്റ്റ്യൻ പോൾ പറഞ്ഞു. ശ്രീധരൻപിള്ളയ‌്ക്കും കൂട്ടർക്കും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കാൻ കഴിയാത്തത‌് അവരുടെ നിലപാടിന‌് അടിത്തറയില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൽ എന്നും മാറ്റം കൊണ്ടുവരുന്നത‌്  സ‌്ത്രീകളായിരിക്കുമെന്ന‌് എഴുത്തുകാരി തനൂജ ഭട്ടതിരി പറഞ്ഞു.

അത്താണി വിഎംജി ഹാളിൽ നടന്ന സെമിനാറിൽ ഇ പി സെബാസ‌്റ്റ്യൻ അധ്യക്ഷനായി. എൻആർഇജി വർക്കേഴ‌്സ‌് യൂണിയൻ ജില്ലാ പ്രസിഡന്റ‌് ബീന ബാബുരാജ‌്, സെക്രട്ടറി ടി കെ വത്സൻ, എം പി പത്രോസ‌്, പി എസ‌് ഷൈല എന്നിവർ സംസാരിച്ചു. തമ്പി പോൾ സ്വാഗതവും ഗീത ബാബു നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2U6dJql
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages