ശബരിമല സമരം; കോൺഗ്രസും ബിജെപിയും വെട്ടിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

ശബരിമല സമരം; കോൺഗ്രസും ബിജെപിയും വെട്ടിൽ

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ മറവിൽ തുടങ്ങിയ രാഷ്ട്രീയ മുതലെടുപ്പ‌് സമരം തിരിഞ്ഞുകുത്താൻ തുടങ്ങിയതോടെ കോൺഗ്രസും ബിജെപിയും അങ്കലാപ്പിൽ. തമ്മിൽത്തല്ലും ആശയക്കുഴപ്പവും മൂത്ത‌് ബിജെപി നേതൃത്വം പരക്കം പായുകയാണെങ്കിൽ അണികളുടെയും പ്രവർത്തകരുടെയും നേതാക്കളുടെയും കൊഴിഞ്ഞുപോക്കും നിസ്സംഗതയുംകണ്ട‌് അന്തം വിട്ടുനിൽക്കുകയാണ‌് കോൺഗ്രസ‌് നേതൃത്വം.

നിയമസഭാസമ്മേളനം തുടങ്ങിയ നാൾമുതൽ ശബരിമലയുടെ പേരിൽ സഭാനടപടികൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ച യുഡിഎഫിലും ഭിന്നത മൂത്തു. തിങ്കളാഴ‌്ച സഭ ചേരുമ്പോൾ മറ്റ‌് വിഷയങ്ങൾ ഉന്നയിക്കണമെന്ന ആവശ്യവും യുഡിഎഫിൽ ശക്തമായി. ഈ സാഹചര്യത്തിൽ തിങ്കളാഴ‌്ച യുഡിഎഫ‌് നിയമസഭാ കക്ഷി യോഗം ചേർന്നശേഷമേ തീരുമാനമെടുക്കൂ. ശബരിമല സമരത്തിന്റെ പേരിൽ തുടർച്ചയായി സഭ സ‌്തംഭിപ്പിക്കുന്നതിൽനിന്ന‌് തൽക്കാലം പിന്മാറാനാണ‌് സാധ്യത.

ശബരിമലയിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നീക്കണമെന്ന‌് ആവശ്യപ്പെട്ടും ഭക്തർക്ക‌് അടിസ്ഥാനസൗകര്യം പോലും ഇല്ലെന്ന‌് ആക്ഷേപിച്ചുമാണ‌്  നാല‌് ദിവസവും സഭ സ‌്തംഭിപ്പിച്ചത‌്.  ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനം നടത്തി പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയെയും മറ്റ‌് യുഡിഎഫ‌് നേതാക്കളെയും ശബരിമലയിലേക്ക‌് ക്ഷണിച്ചിരിക്കുകയാണ‌്. ഈ നൂറ്റാണ്ട‌് കണ്ട ഏറ്റവും വലിയ പ്രളയം വിഴുങ്ങിയ പമ്പയിലും സന്നിധാനത്തും ശബരിമല തീർഥാടന കേന്ദ്രത്തിലാകെയും സർക്കാരും ദേവസ്വം ബോർഡും ഏർപ്പെടുത്തിയ സൗകര്യങ്ങൾ കാണാൻ. പ്രതിപക്ഷനേതാവ‌് ചൂണ്ടിക്കാട്ടുന്ന ഏത‌് അസൗകര്യവും   നേരിൽക്കണ്ട‌് ചർച്ച ചെയ്യാമെന്ന ഈ നിർദേശം പ്രതിപക്ഷത്തിനോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണ‌്. അയ്യപ്പഭക്തർക്ക‌് വേണ്ടിയെന്ന പേരിൽ നടത്തുന്ന സമരത്തിൽ  ആത്ഥാർഥത ഉണ്ടെങ്കിൽ മന്ത്രിയുടെ വെല്ലുവിളി പ്രതിപക്ഷം സ്വീകരിക്കേണ്ടി വരും. ബിജെപിയുടെ പുറകെ ഒട്ടും ആലോചനയില്ലാതെ ഒരു വിഭാഗം സമരത്തിലേക്ക‌് എടുത്തുചാടിയതിന്റെ പാപഭാരമാണ‌് കോൺഗ്രസ‌് ഇന്ന‌് നേരിടുന്നതെന്ന‌് പല മുതിർന്ന നേതാക്കളും പരാതിപ്പെടുന്നു.  രാഹുൽ ഗാന്ധിയുടെ നിലപാട‌് പോലും തള്ളിപ്പറയേണ്ടിവന്നതും അവർ ചൂണ്ടിക്കാട്ടുന്നു. 

സഭയ‌്ക്കകത്ത‌് നടക്കുന്ന സമരംകൂടി നിർത്തുന്നതോടെ പതനം പൂർണമാകുമെന്നും ഇവർ കണക്ക‌് കൂട്ടുന്നു.  തദ്ദേശസ്ഥാപനങ്ങളിലേക്ക‌് നടന്ന ഉപതെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനവും സർക്കാർ വിളിച്ചുചേർത്ത സാമൂഹ്യസംഘടനകളുടെ യോഗത്തിലെ വൻ പങ്കാളിത്തവും ജനുവരി ഒന്നിന‌് വനിതാ മതിൽ സംഘടിപ്പിക്കുന്നതുമെല്ലാം കോൺഗ്രസിനും യുഡിഎഫിനുമുള്ള അടിയായും വിലയിരുത്തപ്പെടുന്നു.

അതേസമയം തുടങ്ങിയ സമരം നിർത്താനും തുടരാനും കഴിയാതെ വെട്ടിലായിരിക്കുകയാണ‌് ബിജെപി. ശബരിമലയിലെ സമരം നിർത്തി തലസ്ഥാനത്ത‌് തിങ്കളാഴ‌്ചമുതൽ നിരാഹാര സമരം തുടങ്ങുമെന്നാണ‌് അറിയിച്ചിരുന്നത‌്. ഇതിനെതിരെ എതിർചേരി കോലാഹലമുണ്ടാക്കാൻ തുടങ്ങിയതോടെ നിലയ‌്ക്കലിൽ കുഴപ്പമുണ്ടാക്കാൻ ഒരു സംഘം ശ്രമിച്ചു.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കരിങ്കൊടി കാണിച്ചും കുഴപ്പത്തിന‌് ശ്രമിച്ചു. പ്രവർത്തകർ  ഉൾവലിഞ്ഞു. കേന്ദ്രനേതാക്കളെ കൂടി കൊണ്ടുവന്നെങ്കിലും  ഏശിയില്ല. തിങ്കളാഴ‌്െത്ത നിരാഹാരത്തിലും അനിശ്ചിതത്വമാണ‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2AHSq5G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages