മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന അസംബന്ധം: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന അസംബന്ധം: കോടിയേരി

ഡിജിപി ലോക്നാഥ് ബെഹ്റയെക്കുറിച്ചുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന്ല സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.  പ്രസ്താവന  തരംതാഴ്ന്നതാണ്.  മോഡിയുടെ മുന്നിൽ മുട്ടിടിക്കുന്ന മുഖ്യമന്ത്രിയല്ല പിണറായിയെന്നും കോടിയേരി തൃശൂരിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

ബെഹ്റയെക്കുറിച്ച് ഇത്തരം  തെറ്റ്  മുല്ലപ്പള്ളി കേന്ദ്രമന്ത്രിയായിരുന്നപ്പോൾ കണ്ടെത്തിയെങ്കിൽ എന്തുകൊണ്ട് അന്നത്തെ കേന്ദ്രസർക്കാർ നടപടി  എടുത്തില്ല. സ്വന്തം കഴിവുകേട് മറയ്ക്കാനാണ് മുല്ലപ്പള്ളിയുടെ  പ്രസ്താവന. അത്ര കഴിവില്ലാത്ത കേന്ദ്രമന്ത്രിയായിരുന്നു താനെന്ന് സ്വയം പ്രഖ്യാപിക്കുകയാണ് മുല്ലപ്പള്ളി. ശബരിമല വിഷയത്തിൽ രൂപപ്പെട്ട കോൺഗ്രസ്‐ബിജെപി അവിശുദ്ധ കൂട്ടുകെട്ട് മറച്ചുവയ്ക്കാുനാണ്  മുല്ലപ്പള്ളിയുടെ ശ്രമം.

മോഡി പറഞ്ഞിട്ടാണ് കേരളത്തിൽ ഡിജിപിയെ നിയമിച്ചതെന്ന്പ  പറയുന്നത് എന്തു വിഡ്ഢിത്തമാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഡിജിപിമാരെ നിയമിക്കുന്നത് മോഡി പറഞ്ഞിട്ടാണോ. മോഡിയെയും  ആർഎസ്എസുകാരെയും കാണുമ്പോൾ ഓടിയൊളിക്കുന്ന കോൺഗ്രസുകാരെ പോലെയല്ല പിണറായി വിജയനും കമ്യൂണിസ്റ്റ് നേതാക്കളും.

വനിതാ മതിലിൽ എൻഎസ്എസ് പങ്കെടുക്കണം
തൃശൂർ
“കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്’ എന്ന മുദ്രാവാക്യമുയർത്തി നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ ആഭിമുഖ്യത്തിൽ പുതുവർഷ ദിനത്തിൽ നടത്തുന്ന “വനിതാമതിൽ’ പരിപാടിയിൽ എൻഎസ്എസ് സഹകരിക്കണമെന്ന് കോടിയേരി പറഞ്ഞു.

നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മന്നത്തു പത്മനാഭന്റെ മാതൃകയാണ് എൻഎസ്എസ് പിന്തുടരേണ്ടത്. ക്ഷേത്രപ്രവേശന സമരങ്ങളിൽ മന്നത്ത് പത്മനാഭൻ നേതൃസ്ഥാനത്തുണ്ടായിരുന്നു. സ്ത്രീ പുരുഷ സമത്വം എന്ന സന്ദേശമുയർത്തിയാണ് വനിതാമതിൽ സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തൊണ്ണൂറോളം സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. പ്രതിപക്ഷവും ഇതിൽനിന്ന് മാറിനിൽക്കാൻ പാടില്ല. യുഡിഎഫ് അനുഭാവികളായ സ്ത്രീകളോടും വനിതാ മതിലിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്യുകയാണ്  ചെന്നിത്തല ചെയ്യേണ്ടതെന്നും കോടിയേരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2AGrZNC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages