പത്തനംതിട്ട > ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലിൽ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളിൽ പൂർണ തൃപ്തിയെന്ന് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷകസമിതി. ജസ്റ്റിസ് പി ആർ രാമൻ, ജസ്റ്റിസ് എസ് സിരിജഗൻ, ഡിജിപി എ ഹേമചന്ദ്രൻ എന്നിവരുൾപ്പെട്ട ഹൈക്കോടതി നിരീക്ഷക സമിതിയാണ് നിലയ്ക്കലെ അടിസ്ഥാന സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തിയത്. ശബരിമല തീർഥാടനത്തിന്റെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ ഉൾപ്പെടെ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സമിതി വിലയിരുത്തി.
ഉച്ചയോടെ സമിതി അംഗങ്ങൾ നിലയ്ക്കലിൽ എത്തി. പുതുതായി നിർമിച്ച വിരി വയ്ക്കാനുള്ള ഷെഡ്, നിലയ്ക്കലെ കുടിവെള്ള പ്ലാന്റ്, യു വി ആർഒ പ്ലാന്റ്, കിയോസ്‌കുകൾ, ശൗചാലയങ്ങൾ, കെഎസ്ആർടിസി ബസ് സ‌്റ്റാൻഡ‌്, കെഎസ്ആർടിസി ജീവനക്കാരുടെ വിശ്രമസ്ഥലം, പൊലീസ് ബങ്കർ, പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയവ സന്ദർശിച്ചു. വൈകിട്ട് പമ്പയിലെ സന്ദർശനം കഴിഞ്ഞ‌് സന്നിധാനത്ത് എത്തി. ചൊവ്വാഴ‌്ച സന്നിധാനത്ത‌് ഒരുക്കിയ ക്രമീകരണങ്ങൾ വിലയിരുത്തും.
ശബരിമല സ്‌പെഷ്യൽ കമ്മീഷണർ എം മനോജ്, കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി, ഇന്റലിജൻസ് ഐജി അശോക് യാദവ്, എഡിഎം പി ടി ഏബ്രഹാം, ശബരിമല എഡിഎം വി ആർ പ്രേംകുമാർ, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കലക്ടർ എസ് ശിവപ്രസാദ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.
from Kerala || Deshabhimani Online News https://ift.tt/2SmARz4
via IFTTT
No comments:
Post a Comment