തൊലി മാറ്റിവയ‌്ക്കൽ സുഗമമാകും; ആദ്യ ത്വക്ക‌് ബാങ്ക‌് തലസ്ഥാനത്ത‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

തൊലി മാറ്റിവയ‌്ക്കൽ സുഗമമാകും; ആദ്യ ത്വക്ക‌് ബാങ്ക‌് തലസ്ഥാനത്ത‌്

തിരുവനന്തപുരം > തീപ്പൊള്ളലിൽനിന്ന‌് രക്ഷപ്പെട്ടാലും മറക്കാനും മറയ്ക്കാനുമാകാത്ത മുറിപ്പാടുകളുമായി ജീവിക്കുന്നവർക്ക‌് താങ്ങായി സംസ്ഥാന സർക്കാർ പദ്ധതി. പൊള്ളലേറ്റവരുടെ ജീവൻ രക്ഷിക്കുന്നതിനോടൊപ്പം അവരെ ജീവിതത്തിലേക്ക‌് തിരികെ കൊണ്ടുവരാനായി  സർക്കാർ ത്വക്ക‌് ബാങ്ക‌് സ്ഥാപിക്കുന്നു. തിരുവനന്തപുരത്താണ‌് സംസ്ഥാനത്തെ സർക്കാർ–- സ്വകാര്യമേഖലയിലെ ആദ്യ ത്വക്ക‌് ബാങ്ക‌് യാഥാർഥ്യമാകുന്നത‌്. ഇതിനായി 6.58 കോടിക്ക‌് ഭരണാനുമതിയായി.

പുറ്റിങ്ങൽ അപകടസമയത്ത് മിതമായ സൗകര്യമുപയോഗിച്ച് തീവ്രമായി പൊള്ളലേറ്റ പരമാവധി രോഗികളെ രക്ഷിച്ചെടുക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബേൺസ് യൂണിറ്റിന് കഴിഞ്ഞിരുന്നു. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത‌് യൂണിറ്റ് ശക്തിപ്പെടുത്താനും ത്വക്ക‌് ബാങ്ക് സ്ഥാപിക്കാനും തീരുമാനിക്കുകയായിരുന്നു.

ത്വക്ക‌് ബാങ്കിന്റെയും പൊള്ളൽ ചികിത്സാ ഐസിയുവിന്റെയും നിർമാണത്തിനായി 2.17 കോടിയും ഉപകരണങ്ങൾ സജ്ജമാക്കാൻ 1.30 കോടിയുമാണ് അനുവദിച്ചത്. ആദ്യഘട്ടമായി 2.18 കോടി  അനുവദിച്ചു. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റിയ സർജിക്കൽ ഐസിയു പ്രവർത്തിച്ചിരുന്ന സ്ഥലത്താണ‌് പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ കീഴിൽ ത്വക്ക‌് ബാങ്കും 10 കിടക്കയുമുള്ള വെന്റിലേറ്റർ സൗകര്യത്തോടെ പൊള്ളൽ ചികിത്സാ ഐസിയുവും ഒരുക്കുന്നത‌്. എട്ട‌് കിടക്കയുള്ള സ്റ്റെപ്പ് ഡൗൺ ഐസിയുവും ഒരുക്കും.

മൃതദേഹങ്ങളിൽനിന്ന‌്‌ ശേഖരിച്ച ത്വക്ക‌് ആധുനികസജ്ജീകരണത്തോടെ ബാങ്കിൽ സൂക്ഷിച്ച‌് ആവശ്യമുള്ളവർക്ക‌് നൂതന സാങ്കേതികവിദ്യയോടെ വച്ചുപിടിപ്പിക്കുകയും ചെയ്യും.  പൊള്ളലേറ്റും അപകടത്തിൽപ്പെട്ടും തൊലി നഷ്ടപ്പെടുന്നവർക്ക‌് സംരംഭം ഉപകാരപ്രദമാകും.  ബാങ്ക‌് ഒരുവർഷത്തിനുള്ളിൽ പ്രവർത്തനസജ്ജമാകുമെന്ന‌് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2AOfakj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages