ഒടിപി കരസ്ഥമാക്കി തട്ടിപ്പ്: കോട്ടയത്ത് അധ്യാപകരുടെ അക്കൗണ്ടുകളില്‍നിന്ന്‌ 1.80 ലക്ഷം കവർന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

ഒടിപി കരസ്ഥമാക്കി തട്ടിപ്പ്: കോട്ടയത്ത് അധ്യാപകരുടെ അക്കൗണ്ടുകളില്‍നിന്ന്‌ 1.80 ലക്ഷം കവർന്നു

കോട്ടയം > എസ്ബിഐയിൽ നിന്നെന്നു പറഞ്ഞ് ഫോണിലൂടെ ബന്ധപ്പെട്ട് ഒടിപി കരസ്ഥമാക്കി കോട്ടയം സിഎംഎസ് കോളേജ് അധ്യാപകരുടെ അക്കൗണ്ടുകളിൽനിന്നും 1.80 ലക്ഷം രൂപ കവർന്നു. ബയോടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജിനു ജോണിന്റെയും മറ്റൊരു അധ്യാപികയുടെയും അക്കൗണ്ടുകളിൽനിന്നാണ് പണം തട്ടിയെടുത്തത്.

ശനിയാഴ്ച രാവിലെയാണ് പുതിയ എടിഎം കാർഡ് വന്നിട്ടുണ്ടെന്ന സന്ദേശം ഡോ. ജിനു ജോണിന്റെ മൊബൈലിൽ എത്തിയത്. ഇടപാടുകാർക്ക് മൈക്രോ ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡ് നൽകുന്ന സമയമായതിനാൽ സംശയമൊന്നും തോന്നിയില്ല.  എസ്ബിഐയിൽനിന്നെന്ന് അറിയിച്ച് മൊബൈലിൽ ഫോൺകോളുമെത്തി. പഴയ കാർഡ് റദ്ദാക്കുകയാണെന്നാണ് അറിയിച്ചത്. ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളെല്ലാം മറുഭാഗത്തുനിന്ന് കൃത്യമായി പറഞ്ഞു. ഇക്കാരണത്താൽ സംശയവും തോന്നിയില്ല. ഫോൺ കട്ട് ചെയ്യരുതെന്ന് പറഞ്ഞ ശേഷം എടിഎം കാർഡിന്റെ സേവനം തുടർന്നു ലഭിക്കാൻ, അയച്ചിട്ടുള്ള ലിങ്കിലെ നമ്പർ നൽകാൻ ആവശ്യപ്പെട്ടു. ഈ അക്കങ്ങൾ പറഞ്ഞതിനു പിന്നാലെ, രണ്ടു മിനിട്ടിനുള്ളിൽ കാർഡ് ആക്ടിവേറ്റാകുമെന്ന സന്ദേശത്തോടെ ഫോൺ ഡിസ്കണക്ടായി.

ഇതിനു ശേഷം ഇന്റർനെറ്റിലൂടെ തന്റെ എസ്ബിഐ അക്കൗണ്ടുകളിലെ ബാലൻസ് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി 80,000 രൂപ നഷ്ടമായെന്ന് മനസിലായത്. ഉടനെ സിഎംഎസ് കോളേജ് എസ്ബിഐ ബ്രാഞ്ചിൽ ഹാജരായി വിവരമറിയിച്ചു. ഇതിനു ശേഷം ഞായറാഴ്ച രാവിലെ വരെ വിവിധ തവണകളായി 82,000 രൂപയോളം നഷ്ടമായെന്ന് ഡോ. ജിനു ജോൺ ‘ദേശാഭിമാനി'യോട് പറഞ്ഞു. ആദ്യം പണം നഷ്ടപ്പെട്ടതറിഞ്ഞ് ബാങ്ക് അധികൃതരെ സമീപിച്ച് അക്കൗണ്ട് മരവിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും എടിഎം കാർഡ് റദ്ദാക്കുക മാത്രമാണുണ്ടായതെന്നും ഇതുമൂലമാണ് വീണ്ടും പണം നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ഈസ്റ്റ് പൊലീസിലും പൊലീസ് സൈബർ സെല്ലിലും അദ്ദേഹം പരാതി നൽകി.

ഇതേ കോളേജിലെ മറ്റൊരു അധ്യാപികയുടെ അക്കൗണ്ടിൽ നിന്നും 18,153 രൂപയാണ് അപഹരിച്ചത്. ശനിയാഴ്ച എടിഎമ്മിൽ നിന്നും പണമെടുക്കാൻ കാത്തുനിൽക്കുമ്പോഴാണ് ഫോൺകോൾ എത്തിയത്. കാർഡ് റദ്ദായെന്നായിരുന്നു സന്ദേശം. കുറേക്കാലമായി ഇടപാടില്ലാത്തതിനാൽ, ക്രെഡിറ്റ് കാർഡ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുൻപ് ഒരു സന്ദേശം എത്തിയിരുന്നതിനാൽ അപാകത തോന്നിയില്ലെന്നാണ് അധ്യാപിക പറഞ്ഞത്. കാർഡ് ബ്ലോക്ക് ചെയ്തത് മാറ്റാൻ, അയച്ചിട്ടുള്ള സന്ദേശം ഒരു മൊബൈൽ നമ്പരിലേയ്ക്ക് കൈമാറാൻ ആവശ്യപ്പെട്ടു. എടിഎം കാർഡിലെ അവസാന ആറക്ക നമ്പരും ആവശ്യപ്പെട്ട പ്രകാരം നൽകി. ഇതിനു പിന്നാലെ ഫോണിൽ വന്ന ഒടിപിയും കൈമാറി. തൊട്ടു പിന്നാലെ ആദ്യം 8,000 രൂപയും തുടർന്ന് 11,000 രൂപയും അക്കൗണ്ടിൽ നിന്നും കുറഞ്ഞു. രണ്ടുപേരുടെയും അക്കൗണ്ടുകളിലെ പണവും പേടിഎം വാലറ്റിലേയ്ക്കാണ് ചോർത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സിഎംഎസ‌് കോളേജിലെ മറ്റു ചില അധ്യാപകരുടെ ഫോണിലേക്കും സമാനസന്ദേശങ്ങൾ എത്തിയിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2BNTJ4v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages