തിരുവല്ല > ബിജെപി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പങ്കെടുത്തെന്ന് വ്യാജപ്രചരണം നടത്തിയ ബിജെപി നേതാവിനെ അറസ്‌റ്റ് ചെയ്‌തു. പത്തനംതിട്ട തിരുവല്ലയിലെ ജെ ജയനെയാണ് അറസ്‌റ്റ് ചെയ്‌തത്.
തൃശ്ശൂർ കൊരട്ടി സ്വദേശിയും ഇന്ത്യൻ നേവിയിലെ റിട്ട. ഉദ്യോഗസ്ഥനുമായ മോഹൻദാസിന്റെ ചിത്രം ഉപയോഗിച്ചാണ് ഋഷിരാജ് സിംഗെന്ന രീതിയിൽ ബിജെപി കള്ള പ്രചരണം നടത്തിയത്. താന്‍ അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തതായുള്ള വ്യാജപ്രചരണത്തിനെതിരെ ഋഷിരാജ് സിങ് പരാതി നല്‍കിയിരുന്നു.
അയ്യപ്പജ്യോതിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും വ്യാജപ്രചരണം തടയണമെന്നും ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കാണ് പരാതി നല്‍കിയത്. സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ അക്കൗണ്ടുകള്‍ വഴിയായിരുന്നു വ്യാജപ്രചരണം.
from Kerala || Deshabhimani Online News http://bit.ly/2Sq7ZGw
via IFTTT
No comments:
Post a Comment