ബേപ്പൂർ > കോഴിക്കോട് ബേപ്പൂരിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും ദീർഘകാലം സി പി ഐ - എം ഫറോക്ക് ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ബേപ്പൂർ മാറാട് സ്വദേശി കെ ബാലരാമൻ (84) നിര്യാതനായി. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയോളമായി ഇവിടെ ചികിത്സയിലായിരുന്നു.
ബേപ്പൂർ നിയോജക മണ്ഡലത്തിലും പരിസരങ്ങളിലും അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെയും സി പി ഐ - എമ്മിന്റെയും വളർച്ചയിൽ പ്രധാന പങ്ക് വഹിച്ച ബാലരാമൻ സി പി ഐ -എം ബേപ്പൂർ ലോക്കൽ സെക്രട്ടറി, ബേപ്പൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഡയറക്ടർ, പഞ്ചായത്ത് ബോർഡ് അംഗം, ബേപ്പൂർ മറൈൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, ബേപ്പൂർ ഫ്രണ്ട്സ് എഞ്ചിനീയറിങ്ങ് വർക്ക് സ് മാനേജിങ് ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു.
കർഷകത്തൊഴിലാളി യൂണിയൻ നേതാവായി പ്രവർത്തിച്ച് നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. മിച്ചഭൂമി ,കുടികിടപ്പ് സമരങ്ങളിൽ മുന്നണിപ്പോരാളിയായിരുന്നു. അടിയന്തിരാവസ്ഥയിൽ ക്രൂര മർദ്ദനത്തിനിരയായി. ജയിൽവാസവുമനുഭവിച്ചു.
മാറാട് കലാപമുണ്ടായപ്പോൾ സാമുദായിക ഐക്യത്തിനായി ജീവൻ പണയപ്പെടുത്തി രംഗത്തിറങ്ങി.ഇരു വിഭാഗങ്ങളെ ഒരുമിപ്പിക്കുന്നതിനായി സ്വന്തം വീട്ടിൽ മതേതര ക്യാമ്പ് തുടങ്ങി മാതൃക കാട്ടി.ജീവിതാന്ത്യം വരെയും സിപിഐ- എം പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നിലവിൽ പാർടി അരക്കിണർ ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ : ബേപ്പൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ ലീല .മക്കൾ: പ്രസൂൺ ( ആയൂർവേദ സൊസൈറ്റി ), കെ അനൂപ് കുമാർ (ബേപ്പൂർ കോ-ഓപ്പറേറ്റീവ് ബാങ്ക്), കെ സുനിത ( കെഡിസി ബാങ്ക്) .മരുമക്കൾ: നിജി ,പ്രമിത, പരേതനായ സജീന്ദ്രൻ കോട്ടൂളി
from Kerala || Deshabhimani Online News http://bit.ly/2GS6906
via IFTTT
No comments:
Post a Comment