ഭൂരിപക്ഷം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നു: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

ഭൂരിപക്ഷം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിപക്ഷവും ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിവില്‍ സര്‍വ്വീസ് കാര്യക്ഷമമാകുന്നതിന് ജീവനക്കാരുടെ സംഘടനകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.  പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഫയലില്‍ വേഗത്തില്‍ തീരുമാനമുണ്ടാകണം.

 അതിനാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കും. ഭൂരിപക്ഷം ജീവനക്കാരുടെയും പ്രവര്‍ത്തനം മെച്ചപ്പെട്ടതാണ്. എന്നാല്‍ അപൂര്‍വം ചില ജീവനക്കാരെങ്കിലും മുട്ടാപോക്ക് കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഒറ്റപ്പെട്ടതാണെങ്കിലും ഇത് നിസാരമായി കാണാനാകില്ല.ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം സുതാര്യമായി ലഭിക്കുന്നതിനാണ് ഇ ഫയലിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുളളത്.

 ഫയല്‍ കൈകാര്യം ചെയ്യുന്നത് കാര്യക്ഷമമാക്കും. ഇതോടൊപ്പം ബയോമെട്രിക് അറ്റന്റന്‍സ് സംവിധാനവും വ്യാപിപ്പിക്കും. മഹാപ്രളയകാലത്ത് സര്‍ക്കാര്‍ സര്‍വ്വീസ് മേഖല അത്യന്തം ഉണര്‍ന്നാണ് പ്രവര്‍ത്തിച്ചത്. ഇങ്ങനെ സന്ദര്‍ഭത്തിനനുസരിച്ച് ഉയര്‍ന്നുളള പ്രവര്‍ത്തനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

ചക്കരോത്ത് കുളം സ്റ്റേഷനറി വകുപ്പിന്റെ കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 



from Kerala || Deshabhimani ​Online ​News http://bit.ly/2BOclQZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages