കൊച്ചി > ജനുവരി ഒന്നിന് സംസ്ഥാനത്ത് നടക്കുന്ന വനിതാമതിലിൽ യാക്കോബായ സുറിയാനി സഭയുടെ യുവജന ഭക്തസംഘടനയായ ജെഎസ്ഒവൈഎ (യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് യൂത്ത് അസോസിയേഷൻ) പങ്കെടുക്കും. കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം അസോസിയേഷൻ പ്രസിഡന്റ് മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയാണ് ഇക്കാര്യം അറിയിച്ചത്.
ഈ വനിതാ ശാക്തീകരണ പരിപാടി മാതൃകാപരമാണെന്ന് യോഗം വിലയിരുത്തി. സഭയിലെ വനിതാ അംഗങ്ങൾ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സെക്രട്ടറി ജോസ് സ്ലീബാ, ബൈജു മാത്താറ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
'നാവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ജനകീയ മുന്നേറ്റത്തിന്റെ ഭാഗമാണ് വനിതാ മതില്‍ എന്ന് ഞങ്ങള്‍ മനസിലാക്കുന്നു. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പൂര്‍വ്വീക ചരിത്രത്തില്‍ നേടിയെടുത്ത സാംസ്‌കാരിക മൂല്യങ്ങളെ നിലനിര്‍ത്തുന്നതിനായി നടത്തപ്പെടുന്ന വനിതാ മതിലില്‍ പങ്കെടുക്കുക എന്നത് അഭിമാനകരമായ കാര്യമാണ്.'- യൂത്ത് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
from Kerala || Deshabhimani Online News http://bit.ly/2CG8dnL
via IFTTT
No comments:
Post a Comment