മുൻ ഹോക്കി താരം ശകുന്തളയ്ക്ക‌് തണലേകി സർക്കാർ; 62ാം വയസിൽ സ്ഥിരജോലി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

മുൻ ഹോക്കി താരം ശകുന്തളയ്ക്ക‌് തണലേകി സർക്കാർ; 62ാം വയസിൽ സ്ഥിരജോലി

തിരുവനന്തപുരം > ശകുന്തളയമ്മയ്ക്ക‌് സ്ഥിരം വരുമാനത്തിന്റെ തണലേകി സംസ്ഥാന സർക്കാർ. ജീവിത സാഹചര്യങ്ങളാൽ വഴിയോരക്കച്ചവടക്കാരി ആകേണ്ടിവന്ന മുൻ ദേശീയ ഹോക്കി താരം ഡി വി ശകുന്തളയ്ക്കാണ‌് കായിക ഡയറക്ടറേറ്റിനുകീഴിൽ  സ്വീപ്പർ ആയി സ്ഥിരനിയമനം നൽകിയത‌്.  ഉത്തരവ‌് വെള്ളിയാഴ്ച കായികമന്ത്രി ഇ പി ജയരാജൻ ശകുന്തളയ്ക്ക‌്‌ കൈമാറി. 
 
പാളയം മാർക്കറ്റിൽ തെരുവോരത്ത‌് മുട്ട, നാരങ്ങ കച്ചവടം നടത്തിയിരുന്ന ശകുന്തള തിരുവനന്തപുരത്തുകാർക്ക‌് പരിചിതയാണ‌്. എന്നാൽ, 1978ൽ സംസ്ഥാന ഹോക്കി ടീം വൈസ‌് ക്യാപ്റ്റനും 1976ൽ  ഗ്വാളിയാറിൽ നടന്ന ദേശീയ ജൂനിയർ വനിതാ ഹോക്കി ടീമിൽ  കേരളത്തിന്റെ  മുൻനിര താരവുമായിരുന്നു ഇവർ എന്ന‌് അറിയുന്നവർ ചുരുക്കം. 1970ൽ  കോട്ടൺഹിൽ  സ്കൂളിലെ ഹോക്കി താരമായി തുടക്കം. ഗ്വാളിയാറിൽ  കേരളം വനിതാ ജൂനിയർ ഹോക്കി കിരീടത്തിൽ  മുത്തമിട്ടപ്പോൾ ശകുന്തളയുടെ കഴുത്തിലുമുണ്ടായിരുന്നു ഒരു സുവർണപ്പതക്കം. 1977ൽ   ബംഗളൂരുവിൽ  നടന്ന വനിതകളുടെ ദേശീയ കായികമേളയിലും 1979ൽ   കൊൽക്കത്ത ദേശീയ കായികമേളയിലും ഇന്ത്യയെ പ്രതിനിധാനംചെയ‌്തു. പഞ്ചാബ്, അസം, മധ്യപ്രദേശ് എന്നിവിടങ്ങളിലായി  നിരവധി മത്സരങ്ങൾ. 
 
അന്ന് കൂടെയുണ്ടായിരുന്ന 16 പേരിൽ  11 പേർ ഡോക്ടർമാരും ബാക്കിയുള്ളവർ ഗവൺമെന്റ‌് ജീവനക്കാരും ആയപ്പോൾ ഉപജീവനത്തിനായി ശകുന്തള വഴിയോരക്കച്ചവടക്കാരിയായി മാറി. സഹതാരവും അർജുന അവാർഡ് ജേതാവും സെക്രട്ടറിയറ്റ‌് ജീവനക്കാരിയുമായ ഓമനകുമാരിയാണ് പാളയം മാർക്കറ്റിൽനിന്ന‌് ശകുന്തളയെ കണ്ടെത്തിയത‌്. രക്ഷിതാക്കളുടെ സാമ്പത്തികസ്ഥിതി  പ്രീഡിഗ്രി പഠനം പാതിവഴിയിൽ  ഉപേക്ഷിക്കാൻ നിർബന്ധിതയാക്കി. ബിഎസ്എഫ് ജവാനായിരുന്ന ഭർത്താവ‌് ഭാർഗവൻ രോഗബാധിതനായി കിടപ്പിലായപ്പോൾ ചികിത്സയ്ക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമായാണ് ശകുന്തള മാർക്കറ്റിൽ മുട്ടക്കച്ചവടം തുടങ്ങിയത‌്. 
 
പിന്നീട‌് രാജീവ‌് ഗാന്ധി സ്പോർട്‌സ‌് മെഡിസിൻ സെന്ററിൽ താൽക്കാലികമായി ലഭിച്ച സ്വീപ്പർ ജോലിയാണ‌് എൽഡിഎഫ‌് സർക്കാർ സ്ഥിരപ്പെടുത്തിയത‌്. മാത്രമല്ല, കിളിമാനൂരിൽ സർക്കാർ നൽകിയ മൂന്നര സെന്റ‌് സ്ഥലത്ത‌് ലൈഫ‌്‌ പദ്ധതിയിൽ പെടുത്തി വീട‌് നിർമിച്ച‌് നൽകുമെന്നും മന്ത്രി ഉറപ്പുനൽകി. നിലവിൽ ഭർത്താവിനൊപ്പം അരുവിക്കരയിലെ വാടകവീട്ടിലാണ‌് താമസം.


from Kerala || Deshabhimani ​Online ​News http://bit.ly/2EUz15a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages