തിരുവനന്തപുരം
പുതുവർഷദിനത്തിൽ സംഘടിപ്പിക്കുന്ന വനിതാമതിൽ ചരിത്രവിജയമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിവിധ സംഘടനകൾ പ്രവർത്തന യോഗം ചേർന്ന‌് മതിൽ വിജയിപ്പിക്കാനുള്ള പ്രവർത്തനം സജീവമാക്കി.
വനിതാ മതിലിൽ അരലക്ഷം വനിതകളെ പങ്കെടുപ്പിക്കുമെന്ന‌് കേരള സാംബവസഭ സംസ്ഥാന കമ്മിറ്റി അറിയിച്ചു. വനിതാസമാജം പ്രവർത്തകയോഗം മന്ത്രി ജെ മേഴ‌്സിക്കുട്ടിയമ്മ ഉദ‌്ഘാടനം ചെയ‌്തു. സംസ്ഥാന പ്രസിഡന്റ‌് അജിതകുമാരി അധ്യക്ഷയായി. സാംബവ സഭ സംസ്ഥാന പ്രസിഡന്റ‌് എ സി ബിനുകുമാർ മുഖ്യപ്രഭാഷണം നടത്തി.
മതിൽ വിജയിപ്പിക്കാൻ ഡോ. ബി ആർ അംബേദ‌്ക്കർ നാഷണൽ എസ‌്സി, എസ‌്ടി ഫെഡറേഷൻ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ദേശീയ പ്രവർത്തകസമിതി ചെയർമാൻ കെ രാമൻകുട്ടി ഉദ‌്ഘാടനം ചെയ‌്തു. സംസ്ഥാന പ്രസിഡന്റ‌് അഡ്വ. കുളത്തൂർ ഓമനക്കുട്ടൻ അധ്യക്ഷനായി. വനിതാ മതിലിന്റെ സംസ്ഥാനതല കോ ഓർഡിനേറ്ററായി ബേബി ജയരാജിനെ തെരഞ്ഞെടുത്തു.
മതിൽ വിജയിപ്പിക്കാൻ ഗ്രന്ഥശാലാ പ്രവർത്തകരോട‌് സ‌്റ്റേറ്റ‌് ലൈബ്രറി കൗൺസിൽ പ്രസിഡന്റ‌് ഡോ. കെ വി കുഞ്ഞികൃഷ‌്ണനും സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടനും അഭ്യർഥിച്ചു. മുഴുവൻ നഗരസഭാ ജീവനക്കാരേയും വനിതാ മതിലിൽ പങ്കാളികളാക്കാനുള്ള പ്രവർത്തനം സംഘടിപ്പിക്കുമെന്ന‌് ജനറൽ സെക്രട്ടറി വി സുരേഷ് കുമാർ അറിയിച്ചു,
from Kerala || Deshabhimani Online News http://bit.ly/2rPP6RQ
via IFTTT
No comments:
Post a Comment