മലപ്പുറം
സർക്കാർ സേവനങ്ങളെക്കുറിച്ച‌് ജനങ്ങളിൽ അവബോധം ഉണ്ടാക്കണമെന്ന‌് ഭരണപരിഷ‌്കാര കമീഷൻ ചെയർമാൻ വി എസ‌് അച്യുതാനന്ദൻ പറഞ്ഞു. മലപ്പുറത്ത‌് കമീഷൻ സിറ്റിങ‌് ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഒട്ടനവധി ജനക്ഷേമ പരിപാടികൾ ആവിഷ‌്കരിക്കപ്പെടുന്നുണ്ടെങ്കിലും ഗുണഭോക്താക്കൾ അതേക്കുറിച്ച‌് അറിവില്ലാത്തവരാണെങ്കിൽ അവ പ്രയോജനരഹിതമായിരിക്കും. ന്യായമായും ലഭിക്കേണ്ട സേവനങ്ങൾ ചുവപ്പുനാടയിലും കെടുകാര്യസ്ഥതയിലും കുരുങ്ങി അപ്രാപ്യമാവുന്നു. എന്തെല്ലാം മേന്മകളുണ്ടെങ്കിലും ജനാധിപത്യ സംവിധാനത്തിലൂടെ രൂപീകരിക്കപ്പെട്ട സർക്കാരിനെ ജനങ്ങളിൽനിന്ന് അകറ്റുന്ന എന്തോ ചിലത‌് ഭരണസംവിധാനത്തിനകത്ത് നിലനിൽക്കുന്നുണ്ട‌്. അത് കണ്ടെത്തണം.
പരാതി പരിഹാര സംവിധാനങ്ങളുടെ പോരായ‌്മയും അർഹതപ്പെട്ട സേവനംതേടി ജനം സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങേണ്ടിവരുന്ന സ്ഥിതിയും ഒഴിവാക്കണം. ആധുനിക സാങ്കേതികവിദ്യയുടെ കടന്നുവരവോടെ പല മേഖലകളിലും സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ സേവനങ്ങൾ ലഭിക്കുന്ന സ്ഥിതിയുണ്ട‌്. ഇനിയും പല മേഖലകളിലും സേവനങ്ങൾ ഓൺലൈനാക്കാൻ സാധ്യതയുണ്ട‌്. അതെല്ലാം കണ്ടെത്തി പ്രാവർത്തികമാക്കണം. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാണ് പരമാധികാരികൾ. സേവനം അവകാശമാണെന്ന‌് പറയാറുണ്ടെങ്കിലും സർക്കാർ ഓഫീസുകളിൽ എത്തുന്നവർക്ക‌് ആ ബോധം ഉണ്ടാകുന്നില്ല. ആധുനിക സാങ്കതികവിദ്യ പലർക്കും അപ്രാപ്യമാണ‌്. ഉദ്യോഗസ്ഥ മേധാവികളുമായി ഇക്കാര്യം കമീഷൻ ചർച്ചചെയ്യുമെന്ന് പരാതികൾ സ്വീകരിച്ചശേഷം വി എസ‌് പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2LuPrm6
via IFTTT
No comments:
Post a Comment