കണ്ണൂർ
വർഗീയമായി ചിന്തിക്കുന്നവർക്കു മാത്രമേ വനിതാമതിലിനെ വർഗീയമതിലെന്ന‌് ആക്ഷേപിച്ച‌് ഇകഴ‌്ത്താൻ കഴിയൂവെന്ന‌് വ്യവസായമന്ത്രി ഇ പി ജയരാജൻ. വനിതാമതിൽ വിജയിപ്പിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളും കേരളത്തിലുടനീളം ലഭിക്കുന്ന വൻ സ്വീകാര്യതയും കണ്ട‌് അസഹിഷ‌്ണുതപൂണ്ടവരാണ‌് വിമർശനവുമായി രംഗത്തുവരുന്നത‌്. അതു കാര്യമാക്കുന്നില്ല. ജനുവരി ഒന്നിന‌് കാസർകോട‌് മുതൽ തിരുവനന്തപുരംവരെ ദശലക്ഷക്കണക്കിനു സ‌്‌ത്രീകൾ പടുത്തുയർത്തുന്ന മനുഷ്യമതിൽ നൂറ്റാണ്ടിലെ ചരിത്രമാകുമെന്ന‌് - അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തിയ സംഘാടകസമിതി യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇ പി.
വലിയ ഉത്സാഹത്തിലാണ‌് സ‌്‌ത്രീകൾ. സ‌്ത്രീകൾ പ്രവർത്തിക്കുന്ന മേഖലകളിലെ വിവിധ സംഘടനകളും കൃഷിക്കാർ, കർഷകത്തൊഴിലാളികൾ, മറ്റു തൊഴിൽമേഖലകളിലെ സ‌്ത്രീകൾ, കുടുംബശ്രീ, അങ്കണവാടി പ്രവർത്തകർ, വിദ്യാർഥികൾ എന്നിങ്ങനെ എല്ലാ വിഭാഗം സ‌്ത്രീകളും തങ്ങളുടെ കാലഘട്ടത്തിലെ ഒരു ദൗത്യമായി വനിതാമതിലിനെ കാണുകയാണ‌്. സ‌്‌ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ പ്രതിരോധിക്കാനും സ‌്‌ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ശക്തമായ ജനകീയമുന്നേറ്റമുണ്ടാകണമെന്ന‌് എല്ലാവരും ആഗ്രഹിക്കുന്നുണ്ട‌്. വനിതാമതിൽ അതിനു സഹായകമാകുമെന്നാണ‌് ഇവരെല്ലാം പ്രതീക്ഷിക്കുന്നത‌്. നേരത്തെ പലകാരണങ്ങളാൽ വിയോജിച്ചുനിന്നവരും കാര്യങ്ങൾ മനസ്സിലായതോടെ ഇതുമായി സഹകരിക്കുകയാണെന്ന‌്- ഇ പി ജയരാജൻ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2LyoYUI
via IFTTT
No comments:
Post a Comment