മോഡിഭരണത്തിൽ സമ്പദ്ഘടന പൂർണമായി നശിച്ചു: ഡോ. ആര്‍ രാംകുമാര്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

മോഡിഭരണത്തിൽ സമ്പദ്ഘടന പൂർണമായി നശിച്ചു: ഡോ. ആര്‍ രാംകുമാര്‍

കൊച്ചി > തൊഴിലാളി വിരുദ്ധ നയങ്ങളല്ല അത് നിർമിക്കുന്ന രീതിശാസ്ത്രമാണ് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ഡോ. ആർ രാംകുമാർ. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനസമക്ഷം പരിപാടിയിൽ  ‘ആഗോള, ഇന്ത്യൻ യാഥാർഥ്യങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പൊതുശത്രുവിനെ കണ്ടുപിടിച്ച് ആ ശത്രുവിന്മേൽ എല്ലാ കുറ്റങ്ങളും അടിച്ചേൽപ്പിച്ച് തോൽപ്പിക്കുകയാണ്  വലതുപക്ഷ രാഷ്ട്രീയം പിന്തുടരുന്ന രീതിശാസ്ത്രം. ഈ രീതിശാസ്ത്രം തന്നെയാണ് അമേരിക്കയിൽ ട്രംപും ഇന്ത്യയിൽ മോഡിയും പിന്തുടരുന്നത്.

തീവ്ര നവലിബറൽ നയങ്ങളും വലതുപക്ഷ യാഥാസ്ഥിതിക നയങ്ങളും ചേർന്നുനിൽക്കുന്ന രീതിശാസ്ത്രം നടപ്പാക്കുന്നത‌് സാമ്പത്തിക പ്രതിസന്ധിക്കൊപ്പം സാമൂഹിക പ്രതിസന്ധിയും സൃഷ്ടിക്കും. തീവ്ര ഹിന്ദുത്വവും നവലിബറലിസവും ഒരുമിച്ച് കൊണ്ടുപോകുന്ന നയമാണ് മോഡി പിന്തുടരുന്നത്. ഇതിലൂടെ സമ്പന്നൻ കൂടുതൽ സമ്പന്നനാകുകയും ദരിദ്രൻ കൂടുതൽ ദരിദ്രനാകുകയും ചെയ്യും. ഒപ്പം സാമൂഹിക പ്രശ്‌നങ്ങളും ഉടലെടുക്കും.

മോഡി അധികാരത്തിലേറിയതിന് ശേഷം സമ്പദ്ഘടനയുടെ സമ്പൂർണ നാശമാണുണ്ടായത്. ഇതൊന്നും ലോകം മനസ്സിലാക്കാതിരിക്കാൻ മോഡി ജിഡിപി വളർച്ചാനിരക്ക് നിർണയിക്കുന്നതിനുള്ള ഡാറ്റാബേസിന്റെ നിലവിലുണ്ടായിരുന്ന രീതിശാസ്ത്രം മാറ്റി. വാഗ്ദാനം ചെയ്ത തൊഴിൽ നൽകിയെന്ന് വരുത്തിത്തീർക്കാൻ ഇപിഎഫിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണവും മുദ്ര വായ‌്പ എടുത്തവരുടെ എണ്ണവുമാണ് മോഡി ഉയർത്തിപ്പിടിക്കുന്നത്. ഇപിഎഫിൽ രജിസ്റ്റർ ചെയ്തവരിൽ ഭൂരിഭാഗം അസംഘടിത മേഖലയിൽനിന്ന് സംഘടിത മേഖലയിലേക്കെത്തിയ തൊഴിലാളികളാണ്. മുദ്ര വായ‌്പ എടുത്തവരിൽ ഭൂരിഭാഗവും പുതിയ തൊഴിൽ തുടങ്ങിയിട്ടില്ല. പഴയ വായപകൾവരെ ബാങ്കുകൾ  മുദ്ര വായ‌്പയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ട‌്.

രാജ്യത്ത് കർഷകാത്മഹത്യ നടക്കുന്നുണ്ടെന്ന് ലോകം അറിയാതിരിക്കാൻ അതിന്റെ കണക്ക‌് മോഡി പുറത്ത് വിടാതെയായി. നോട്ട് നിരോധത്തിന്റെ ലക്ഷ്യങ്ങളൊന്നും നാളുകളിത്ര പിന്നിട്ടിട്ടും നടപ്പായില്ല. പൂർണ പരാജയമായിരുന്നു അത്. ജിഎസ്ടി വൻകിട കമ്പനികൾക്ക് മാത്രമേ ഗുണം ചെയ്തിട്ടുള്ളുവെന്നും  അദ്ദേഹം പറഞ്ഞു.

‘നവോത്ഥാനത്തിന്റെ വർത്തമാനവും മൂലധനവും' എന്ന വിഷയത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് സംസാരിച്ചു. ജനകീയ ഇടപെടൽ വഴി ഇച്ഛാശക്തിയോടെ ഒരു സർക്കാർ എങ്ങനെ പ്രവർത്തിക്കണമെന്നതാണ് പ്രളയകാലത്ത് പിണറായി സർക്കാർ കേരളത്തിന് കാണിച്ചുതന്നത‌്. പ്രളയകാലത്ത് ചെറുപ്പക്കാർ പ്രകടിപ്പിച്ച സാമൂഹിക പ്രതിബദ്ധതയും മനുഷ്യനും മനുഷ്യനും, മനുഷ്യനും ജീവജാലങ്ങളും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഐക്യവും നാം കണ്ടതാണ്. സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിച്ച രാഷ്ട്രീയ തലത്തിലേക്ക് എങ്ങനെ വികസിപ്പിക്കണമെന്നായിരുന്നു നാം ചിന്തിക്കേണ്ടിയിരുന്നത്. പ്രളയകാലത്തെ ഐക്യത്തെക്കുറിച്ചും ചർച്ചകൾ നടക്കേണ്ടിയിരുന്നു. എന്നാൽ ശബരിമല വിധിക്ക‌് ശേഷം കേരളത്തിൽ അത്തരമൊരു സാഹചര്യമില്ലാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ അധ്യക്ഷനായി.

‘പുതിയ പരിതസ്ഥിതിയിൽ തൊഴിലാളി വർഗത്തിന്റെ കടമ ’എന്ന വിഷയത്തിൽ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള സംസാരിച്ചു. 2018ന്റെ ആകെത്തുക ആഗോളവൽക്കരണ ആശയങ്ങൾക്ക‌് വൻതിരിച്ചടി ലഭിക്കുമെന്ന സൂചനയാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2019ൽ മുതലാളിത്തം പ്രശ്‌നങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. ബെഫി ജോയിന്റ് സെക്രട്ടറി ഷാജു ആന്റണി അധ്യക്ഷനായി.

കേരള ഗ്രാമീൺ ബാങ്കിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിൽ നിരാഹാരമനുഷ‌്ഠിച്ച എൻ സനൽ ബാബുവിനെയും കെ കെ രജിതമോളെയും  കെ ചന്ദ്രൻപിള്ള അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് അനിൽ, വൈസ് പ്രസിഡന്റ് ആർ മോഹനൻ, ജില്ലാ സെക്രട്ടറി സുശീൽകുമാർ എന്നിവർ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2SuOOeH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages