വനിതാമതില്‍: ഭീഷണിയുമായി സംഘപരിവാര്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

വനിതാമതില്‍: ഭീഷണിയുമായി സംഘപരിവാര്‍

തിരുവനന്തപുരം > വനിതാമതിലിൽ പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തി സംഘപരിവാറിന്റെ നുണപ്രചാരണം. സർക്കാർ ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പു തൊഴിലാളികൾ എന്നിവരെയാണ‌് സംഘപരിവാർ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തുന്നത‌്.

സർക്കാർ ജോലിയുള്ളവർ മതിലിനു പോയാൽ ഫോട്ടോയെടുത്ത് കോടതിയിൽ സമർപ്പിക്കുക–-ജോലി പോകും, കോടതി വിധി ലംഘിച്ച് സ‌്കൂൾകുട്ടികളെ, 18 വയസ്സിൽ താഴെയുള്ളവരെ പങ്കെടുപ്പിക്കുന്നത് കണ്ടാൽ അറിയിക്കുക, തൊഴിലുറപ്പ്  സ്ത്രീകൾ കൂലി വാങ്ങി വനിതാമതിലിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ ഫോട്ടോ എടുത്ത‌് കേന്ദ്ര സർക്കാറിന് പരാതി നൽകാം, കുടുംബശ്രീ  പ്രവർത്തകരെ നിർബന്ധിതമായി പാർടി പരിപാടിയിൽ പങ്കെടുപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുക–എന്നിങ്ങനെയാണ‌് സോഷ്യൽ മീഡിയാ പ്രചാരണം.

വനിതാമതിലിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിച്ച ഹൈക്കോടതി സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതിനെ വിലക്കിയിട്ടില്ല. ഔദ്യോഗിക നയപരിപാടി സർക്കാർ ഉദ്യോഗസ്ഥർ വഴിയല്ലാതെ എങ്ങനെ നടപ്പാക്കുമെന്നാണ‌് ചീഫ‌് ജസ‌്റ്റിസ‌് ഋഷികേശ‌് റോയ‌്, എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച‌്  ചോദിച്ചത‌്.  ഈ വസ‌്തുത മറച്ചുവച്ചാണ‌് മതിലിൽ പങ്കെടുത്താൽ ഉദ്യോഗസ്ഥരുടെ ജോലി പോകുമെന്ന‌് സംഘികൾ പ്രചരിപ്പിക്കുന്നത‌്. ശ്രീകൃഷ‌്ണ ജയന്തിക്ക‌് കൊച്ചുകുട്ടികളെ തെരുവിലൂടെ നടത്തിക്കുന്ന സംഘപരിവാറാണ‌് മതിലിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന‌് ഭീഷണി മുഴക്കുന്നത‌്. എൻആർഇജി വർക്കേഴ‌്സ‌് യൂണിയനാണ‌് തൊഴിലുറപ്പ‌് മേഖലയിലെ ഏറ്റവും വലിയ സംഘടന. ഇരുപതു ലക്ഷത്തോളം തൊഴിലാളികളുണ്ട‌്. ഇതിൽ ഭൂരിഭാഗവും എസ‌് എ രാജേന്ദ്രൻ പ്രസിഡന്റും എൻ വി ബാലകൃഷ‌്ണൻ സെക്രട്ടറിയുമായുള്ള എൻആർഇജി വർക്കേഴ‌്സ‌് യൂണിയനിൽ അംഗങ്ങളാണ‌്. മസ‌്റ്റർ റോളിൽ ഒപ്പിട്ട ശേഷം വനിതാമതിലിൽ പങ്കെടുക്കരുതെന്ന‌് യൂണിയൻ അംഗങ്ങൾക്ക‌് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന‌് എസ‌് രാജേന്ദ്രൻ അറിയിച്ചു. ചൊവ്വാഴ‌്ച ജോലി ഒഴിവാക്കി വേണം മതിലിൽ പങ്കെടുക്കാനെന്നും നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പ‌് പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോഡിയുടെ ആരാധകരാണ‌് തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നത‌്. കഴിഞ്ഞവർഷം 7014 കോടി രൂപയാണ‌് മോഡി സർക്കാർ കൂലികുടിശിക വരുത്തിയത‌്. തൊഴിൽ ദിനത്തിൽ ഗണ്യമായി കുറവു വരുത്തുകയും ചെയ‌്തു. ഈ വർഷം ഡിസംബർ 15വരെ 40 തൊഴിൽദിനം മാത്രമാണ‌് നൽകിയത‌്.

സ‌്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട‌് രൂപീകരിച്ച‌ കുടുംബശ്രീയിൽ അംഗങ്ങളായ സ‌്ത്രീകൾക്ക‌് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ ഒരുവിലക്കുമില്ല. മാത്രമല്ല, സ‌്ത്രീശാക്തീകരണം കൂടി ലക്ഷ്യമിട്ടാണ‌് വനിതാമതിൽ.
ഇത‌് വൻ വിജയമാകുമെന്നുറപ്പായതോടെ വ്യാപകമായ കുപ്രചാരണം നടക്കുന്നുണ്ട‌്. ഒരുവിഭാഗം മാധ്യമങ്ങളും യുഡിഎഫും നടത്തുന്ന പ്രചാരണം കേരള ജനത തള്ളിക്കളഞ്ഞതോടെയാണ‌് ഭീഷണിയുമായി സംഘപരിവാർ ഇറങ്ങിയത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2Amvdqa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages