പൊന്നാനി > സംസ്ഥാനത്തെ 500 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെക്കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. 155 പിഎച്ച‌്സികളെ ഇതിനകം കുടുംബാരോഗ്യ കേന്ദ്രമാക്കി. ചികിത്സിക്കാൻ പണമില്ലാത്തവരെ മരണത്തിന‌് വിട്ടുകൊടുക്കേണ്ട ഗതികേട് നാട്ടിൽ ഉണ്ടാകാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത‌്. പൊന്നാനിയിൽ മാതൃ–- ശിശു സ‌്പെഷ്യലിസ‌്റ്റ‌് ആശുപത്രി ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ ഉന്നത നിലവാരത്തിലാക്കുന്നത‌് ഈ ലക്ഷ്യത്തോടെയാണ‌്. പിഎച്ച‌്സികൾ കുടുംബാരോഗ്യ കേന്ദ്രമാകുന്നതോടെ പ്രാഥമിക പരിശോധനകൾ എളുപ്പമാകും. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾതന്നെ ചികിത്സ ആരംഭിക്കാനാകും. താലൂക്ക‌്, ജില്ലാ ആശുപത്രികളിലും സ‌്പെഷ്യാലിറ്റി സംവിധാനങ്ങൾ ആരംഭിച്ചു. മെഡിക്കൽ കോളേജ‌് ആശുപത്രികളിൽ സൂപ്പർ സ‌്പെഷ്യാലിറ്റിയടക്കം മെച്ചപ്പെട്ട സൗകര്യം ഏർപ്പെടുത്തി. പരമ്പരാഗത ആയുർവേദ ചികിത്സ പ്രോത്സാഹിപ്പിക്കും. പഞ്ചകർമ, സുഖചികിത്സ എന്നിവ ദുരുപയോഗംചെയ്യുന്നത‌് തടയും. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ‌് നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2GPvY0B
via IFTTT
No comments:
Post a Comment