കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ല; അണികൾ അമർഷത്തിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ല; അണികൾ അമർഷത്തിൽ

മലപ്പുറം > ലോക്‌സഭയിൽ മുത്തലാഖ് നിരോധന ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കാതിരുന്ന മുസ്ലിംലീഗ‌് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപിക്കെതിരെ പാർടി നേതൃത്വം നപടിക്കില്ല. ലീഗ‌് അണികളിലും നേതൃത്വത്തിൽ ഒരുവിഭാഗത്തിലും പാർടിയെ പിന്തുണയ‌്ക്കുന്ന സമുദായ സംഘടനകളിലും ഇതോടെ അമർഷംപുകയുകയാണ‌്. മുത്തലാഖ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന വിഷയത്തിൽ പി കെ കുഞ്ഞാലിക്കുട്ടി നൽകിയ വിശദീകരണം തൃപ്തികരമാണെന്ന‌് സംസ്ഥാന പ്രസിഡന്റ‌് ഹൈദരലി ശിഹാബ് തങ്ങൾ അറിയിച്ചു.

കുഞ്ഞാലിക്കുട്ടി പാർടിക്ക‌് വിശദീകരണം നൽകിയതിനുപിന്നാലെയാണ്  തങ്ങളുടെ പ്രതികരണം. വിശദീകരണം തൃപ്തികരമായതിനാൽ വിവാദങ്ങൾ അവസാനിപ്പിക്കണം. ഇത്തരം വിവാദങ്ങൾ ഒഴിവാക്കാൻ എല്ലാ ജനപ്രതിനിധികളും ജാഗ്രത പാലിക്കണമെന്നും ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.

കോൺഗ്രസിനൊപ്പം ചേർന്ന‌് വോട്ടെടുപ്പ് ബഹിഷ‌്കരിക്കാനാണ‌് പാർടി തീരുമാനമെന്നും അവസാനനിമിഷം ഇ ടി മുഹമ്മദ്‌ ബഷീർ വോട്ടുചെയ്തതാണ‌് പ്രശ‌്നമായതെന്നുമാണ‌്   കുഞ്ഞാലിക്കുട്ടിയുടെ നിലപാട‌്. കോൺഗ്രസുമായി ചേർന്നുള്ള നീക്കങ്ങളെല്ലാം പാർടിയിൽ കൂടിയാലോചിച്ചായിരുന്നു. അതിനാൽ കുറ്റമെല്ലാം തന്റെ തലയിലിട്ടാൽ വെറുതെ ഇരിക്കില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണമാണ് നേതൃത്വത്തെ തണുപ്പിച്ചത‌്.

കോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തിനൊപ്പം ചേർന്നുപോകുന്ന ലീഗ‌് നിലപാടാണ് വിനയാകുന്നതെന്നും അതിന‌് കുഞ്ഞാലിക്കുട്ടിയെമാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്നും മുതിർന്ന ചില നേതാക്കൾ അഭിപ്രായപ്പെട്ടു.
സംഘപരിവാറിനെതിരെ യുദ്ധത്തി‌നെന്ന് പറഞ്ഞ‌് ഡൽഹിക്ക‌് പോയ കുഞ്ഞാലിക്കുട്ടിയുടെ പാർലമെന്റിലെ പ്രകടനം അതിദയനീയമാണെന്ന‌് ലീഗിലെ എതിരാളികൾ കുറ്റപ്പെടുത്തുന്നു. ഹാജർനില മോശം.

മോഡിക്കെതിരെ ഒന്നും പറയുന്നില്ല.  ബില്ല് ഗൗരവത്തോടെ കാണണമെന്ന‌്  സമസ‌്ത നേതാക്കൾ ലീഗ‌് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നിട്ടും ഗൗരവത്തോടെ എടുത്തില്ലെന്നും   ഇവർ കുറ്റപ്പെടുത്തുന്നു. ലീഗ‌് സെക്രട്ടറിയറ്റ‌് ചേർന്ന‌് കുഞ്ഞാലിക്കുട്ടി വിഷയം ചർച്ചചെയ്യണമെന്ന മറുപക്ഷത്തി​ന്റെ ആവശ്യം നേതൃത്വംതള്ളി. രാജ്യസഭയിൽ തിങ്കളാഴ്ച മുത്തലാഖ് ബിൽ പരിഗണിക്കുമ്പോൾ അതിനെതിരെ വോട്ട് ചെയ്യാനായി ലീഗ് അംഗങ്ങൾക്ക് നിർദേശം നൽകിയതായും ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. രാജ്യസഭയിൽ ബില്ല് പാസാകില്ലെന്നാണ് പ്രതീക്ഷയെന്നും അങ്ങനെയെങ്കിൽ ആക്ഷേപങ്ങൾ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുത്തലാഖ് നിരോധന ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച‌്  കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക‌്  ഞായറാഴ‌്ച  പിഡിപി  മാർച്ച‌് നടത്തി.



from Kerala || Deshabhimani ​Online ​News http://bit.ly/2Rt5hmo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages