തിരുവനന്തപുരം > പൊലീസിന്റെ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട‌് വസ‌്തുതാ വിരുദ്ധ പരാമർശവുമായി ബിജെപിയിലെ നവാഗതനായ മുൻ ഡിജിപി ടി പി സെൻകുമാർ. പൊലീസിൽ ഫോൺ ചോർത്തൽ തുടങ്ങിയത‌് കോടിയേരി ബാലകൃഷ‌്ണൻ ആഭ്യന്തരമന്ത്രിയും ജേക്കബ‌് പുന്നൂസ‌് ഡിജിപിയുമായിരുന്ന കാലത്താണെന്നാണ‌് സെൻകുമാർ ബിജെപിയുടെ ചടങ്ങിൽ നടത്തിയ ‘വെളിപ്പെടുത്തൽ’.
സെൻകുമാറിന്റെ പരാമർശം അടിസ്ഥാനരഹിതമാണെന്ന‌് കോടിയേരി ബാലകൃഷ‌്ണൻ ‘ദേശാഭിമാനി’യോടു പറഞ്ഞു. താൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ആരുടെയെങ്കിലും ഫോൺ ചോർത്താൻ പൊലീസിന‌് നിർദേശം നൽകിയിട്ടില്ല. ഏതെങ്കിലും കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ആരുടെയെങ്കിലും ഫോൺ ചിലപ്പോൾ നിരീക്ഷിക്കേണ്ടിവരും. അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യപ്രകാരം ഐജിയുടെ ശുപാർശയിൽ ആഭ്യന്തര സെക്രട്ടറിയാണ‌് ഇതിന‌് അനുമതി നൽകുന്നത‌്.
സർക്കാരിനോ മന്ത്രിക്കോ ഇതിൽ ഒരു ബന്ധവുമില്ല. എൽഡിഎഫ‌് സർക്കാരിന‌് മുമ്പുള്ള സർക്കാരുകളുടെ കാലത്തും ഇത്തരത്തിൽ പലരുടെയും ഫോൺ നിരീക്ഷിച്ചിട്ടുണ്ട‌്. അതെല്ലാം അന്വേഷണത്തെ സഹായിക്കാനാണ‌്.
അതിൽ സർക്കാരിനോ മന്ത്രിക്കോ ഒരു ബന്ധവുമില്ലെന്നതാണ‌് യാഥാർത്ഥ്യം. ഇക്കാര്യം അറിയാവുന്നയാളാണ‌് സെൻകുമാർ. എൽഡിഎഫ‌് സർക്കാരിനെ കുറ്റപ്പെടുത്താൻ ബിജെപിയുടെ പ്രചാരകനായ സെൻകുമാർ കള്ള പ്രചാരണം നടത്തുകയാണെന്ന‌് കോടിയേരി പറഞ്ഞു.
ബിജെപിയിൽ പുതിയതായി ചേർന്നവരുടെ സംഗമം എന്ന പേരിൽ നടത്തിയ പരിപാടിയിലായിരുന്നു സെൻകുമാർ നുണ തട്ടിവിട്ടത‌്. ഫോൺ ചോർത്തലിന്റെ കുറ്റം ഇപ്പോൾ അദ്ദേഹത്തിന്റെ പേരിൽ ചുമത്തുകയാണെന്നായിരുന്നു വാദം. ഫോൺ ചോർത്തൽ എല്ലായിടത്തും ഉണ്ടെന്നും കേരളത്തിലാണ‌് ഏറ്റവും കുറവെന്നും സെൻകുമാർ ന്യായീകരിക്കുകയും ചെയ്തു.
from Kerala || Deshabhimani Online News http://bit.ly/2rXJuVP
via IFTTT
No comments:
Post a Comment