വിടപറയുന്നില്ല ദേവകിയമ്മയുടെ സംഗീതവും നാട്യവും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

വിടപറയുന്നില്ല ദേവകിയമ്മയുടെ സംഗീതവും നാട്യവും


തിരുവനന്തപുരം
ശുദ്ധസംഗീതത്തിന്റെ സൗരഭവും നടന ചാരുതയും ബാക്കിവച്ചാണ‌് കെ ജി ദേവകിയമ്മ (97) വിടപറയുന്നത‌്. കലാനിലയം നാടകവേദി സ്ഥാപകനും തനിനിറം പത്രം സ്ഥാപകനുമായിരുന്ന കലാനിലയം കൃഷ‌്ണൻ നായരുടെ ഭാര്യയാണ‌്. നന്നേ ചെറുപ്പത്തിൽ  സംഗീതം അഭ്യസിച്ച ദേവകിയമ്മ എട്ടു വയസ്സുള്ളപ്പോൾ കച്ചേരി നടത്തിയാണ‌്  അരങ്ങേറ്റം കുറിച്ചത‌്. ഭാഗവതരായിരുന്ന അച്ഛനാണ‌് ഗുരു. ആ കാലഘട്ടത്തിൽ തന്നെ അച്ഛന്റെ അനുജന്റെ നാടക കമ്പനിയിൽ നാടകങ്ങൾക്ക് മുന്നെയുള്ള ബാലെ പാട്ടിലൂടെ തുടക്കം കുറിച്ചു.

കലാനിലയം കൃഷ്ണൻ നായരുടെ ക്ഷണത്തെ തുടർന്ന‌് കലാനിലയം നാടകങ്ങളിൽ ദേവകിയമ്മ വേഷമിട്ടു. ലാവണ്യലഹരിയായിരുന്നു ആദ്യ നാടകം.
തിരുവിതാംകൂർ റേഡിയോ നിലയത്തിൽ 1950 വരെ സ്ഥിരം ആർട്ടിസ്റ്റായി പ്രവർത്തിച്ചു. അതിനു ശേഷം ഓൾ ഇന്ത്യ റേഡിയോയിൽ എത്തി. മൂന്നു പതിറ്റാണ്ടു കാലം ആകാശവാണിയിൽ ജോലി ചെയ‌്ത‌് 1980ൽ വിരമിച്ചു. ആകാശവാണിയിൽ വച്ച് പത്മരാജനുമായുള്ള പരിചയമാണ് ദേവകിയമ്മയെ സിനിമയിൽ എത്തിച്ചത്. ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രത്തിൽ ദേവകിയമ്മയെ മനസ്സിൽ കണ്ടു കൊണ്ടാണു പത്മരാജൻ ഒരു അമ്മ വേഷം എഴുതിയത്. പിന്നീട് കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, വക്കാലത്തു നാരായണൻ കുട്ടി, ശയനം, സൂത്രധാരൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. താലി, ജ്വാലയായ്, ഇന്നലെ, കുടച്ചക്രം, പവിത്രബന്ധം തുടങ്ങി ഇരുപതോളം സീരിയലുകളിൽ അഭിനയിച്ചു. 

സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ശനിയാഴ‌്ച പകൽ ഏഴിന‌് പൂജപ്പുരയിലെ വീട്ടിലെത്തിക്കും. പകൽ 1.30ന‌് ശാന്തികവാടത്തിൽ സംസ‌്കരിക്കും.  മക്കൾ: ഡി കെ കലാവതി, ഡി കെ ഗീത, ഡി കെ മായ, കെ ജീവൻ കുമാർ, ഡി കെ ദുർഗ്ഗാ ദേവി. മരുമക്കൾ: സുഷമകുമാരി, രാജു ആർ പിള്ള, പരേതരായ കെ പി ഉണ്ണികൃഷ‌്ണൻ നായർ,  ഗോപിനാഥ‌്, കെ വിജയകുമാർ.
 



from Kerala || Deshabhimani ​Online ​News http://bit.ly/2Q9hxnv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages