വരും, നാട് കാക്കാന്‍ കാടിന്റെ മക്കൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

വരും, നാട് കാക്കാന്‍ കാടിന്റെ മക്കൾ


വനപ്രദേശങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരെ പൊലീസിൽ സബ‌് ഇൻസ‌്പെക്ടർമാരായി നേരിട്ട‌് നിയമിക്കുന്നു. സ‌്പെഷ്യൽ റിക്രൂട്ട‌്മെന്റ‌് വഴി 40 പുരുഷ –-വനിതാ എസ‌്ഐമാരെയാകും നിയമിക്കുക.

വനമേഖലകൾ ഉൾക്കൊള്ളുന്ന പാലക്കാട‌്, മലപ്പുറം, കോഴിക്കോട‌്, റൂറൽ വയനാട‌്, കണ്ണൂർ, കാസർകോട‌് ജില്ലകളിലെ 40 സ‌്റ്റേഷനുകളിലാകും നിയമനം. ഇതിനായി സംസ്ഥാന പൊലീസ‌് മേധാവി ആഭ്യന്തര അഡീഷണൽ ചീഫ‌് സെക്രട്ടറിക്ക‌് റിപ്പോർട്ട‌് സമർപ്പിച്ചു. ആദ്യഘട്ടത്തിൽ 53 പുരുഷൻമാെരെയും 21 സ‌്ത്രീകളെയും ഉൾപ്പെടെ 74 സിവിൽപൊലീസ‌് ഓഫീസർമാരെ നിയമിച്ചിരുന്നു.

കേരളത്തിന‌് പുറമെ തമിഴ‌്നാടിന്റെയും കർണാടകത്തിന്റെയും വനപ്രദേശം പങ്കിടുന്ന പാലക്കാട‌് മുതൽ കാസർകോട‌് വരെയുള്ള മേഖലകളിൽ മാവോയിസ‌്റ്റ‌് ഭീഷണി നേരിടുന്നുണ്ട‌്. ആദിവാസികൾക്കിടയിൽ കടന്നുകൂടിയാണ‌് പലപ്പോഴും ഇവരുടെ പ്രവർത്തനം.

വന്യജീവി വേട്ടയടക്കമുള്ള കുറ്റകൃത്യങ്ങളും ക്രമാതീതമായി കൂടുന്നുണ്ട‌്. ഇത്തരം പ്രവണതകൾ ഫലപ്രദമായി തടയുന്നതിനാണ‌് ആദിവാസി വിഭാഗങ്ങളിൽനിന്നുള്ളവരെ പൊലീസിൽ നിയമിക്കാൻ തീരുമാനിച്ചത‌്.പുതിയ നിയമനം നടക്കുന്നതോടെ വനപ്രദേശങ്ങളിൽ പൊലീസിങ‌് കാര്യക്ഷമമാകും.ഛത്തീസ‌്ഗഢ‌്, ജാർഖണ്ഡ‌് എന്നിവിടങ്ങളിൽ ഇത്തരത്തില്‍ നിയമനം നടത്തിയത‌് ഗുണം ചെയ‌്തതായി  പൊലീസ‌് മേധാവി ലോകനാഥ‌് ബെഹ‌്റ പറഞ്ഞു. സർക്കാർ അനുമതി ലഭിച്ചാലുടൻ പിഎസ‌്സിയെ സമീപിച്ച‌് സ‌്പെഷ്യൽ റിക്രൂട്ട‌്മെന്റിന‌് ആവശ്യമായ നടപടി സ്വീകരിക്കും. പട്ടികവർഗ വിഭാഗങ്ങളിൽ ബിരുദമുള്ളവർക്ക‌് അപേക്ഷിക്കാം. സാധാരണ നടപടി ക്രമമനുസരിച്ചാകും നിയമനം.  പട്ടികവർഗത്തിൽപ്പെട്ട സിവിൽ പൊലീസ‌് ഓഫീസർമാരുടെ നിയന്ത്രണം ഇവർക്കാകും.



from Kerala || Deshabhimani ​Online ​News http://bit.ly/2VhNjCo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages