കൊച്ചി
കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളിലെ പ്രധാന ഏടായ സ‌്ത്രീ–പുരുഷ തുല്യത നേടാനുള്ള പോരാട്ടമാണ‌് വനിതാമതിലെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.
മാധ്യമപ്രവർത്തനം മൂല്യങ്ങളിൽ അധിഷ‌്ഠിതമാകണമെന്നും അദ്ദേഹം പറഞ്ഞു. മെഗാ കേബിൾ ഫെസ്റ്റിന്റെ ഭാഗമായി വിവരവിനിമയ, മാധ്യമ മേഖലയിലെ കുത്തക വൽക്കരണം, - വെല്ലുവിളിയും പ്രതിരോധവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമരംഗത്തെ മൂലധനകേന്ദ്രീകരണം അതിന്റെ ഉള്ളടക്കത്തെയും സ്വാധീനിക്കുന്നതായാണ‌് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത‌്. മൂലധന കേന്ദ്രീകരണത്തോടൊപ്പം സവർണ ആശയങ്ങളുടെ സ്വാധീനവും മാധ്യമമേഖലയിൽ പ്രകടമാണ‌്. ഇന്ത്യയിലെ മുന്നൂറ്റമ്പതിലേറെ മാധ്യമമേധാവികളിൽ ഒരാൾപോലും ദളിത‌് വിഭാഗത്തിൽനിന്ന‌് ഇല്ലെന്നത‌് അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കലിക്കറ്റ‌് സർവകലാശാല എഡ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ ഡയറക്ടർ ദാമോദർ പ്രസാദ്, സിഒഎ ജനറൽ സെക്രട്ടറി കെ വി രാജൻ, എസ‌്ടിവി ചെയർമാൻ ആർ ബി അനിൽകുമാർ, ഡെൻ കേബിൾ ഓപ്പറേറ്റർ അസോസിയേഷൻ ചെയർമാൻ അനിൽ പ്ലാവിയൻസ് തുടങ്ങിയവർ സംസാരിച്ചു. ഡെക്കാൻ ക്രോണിക്കിൾ സീനിയർ എഡിറ്റർ കെ പി സേതുനാഥ് മോഡറേറ്ററായി.
from Kerala || Deshabhimani Online News https://ift.tt/2S132Uz
via IFTTT
No comments:
Post a Comment