മനസ്സുകൊണ്ട‌് മതിലിന്റെ ഭാഗമായി : ഡോ. എം ലീലാവതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

മനസ്സുകൊണ്ട‌് മതിലിന്റെ ഭാഗമായി : ഡോ. എം ലീലാവതി

കളമശേരി
ജനുവരി ഒന്നിന് നടക്കുന്ന  വനിതാ മതിലിൽ താൻ മനസ്സുകൊണ്ട‌് അണിചേർന്നുകഴിഞ്ഞുവെന്ന‌് മലയാളത്തിന്റെ എഴുത്തമ്മ ഡോ. എം ലീലാവതി പറഞ്ഞു. ആരോഗ്യപ്രശ‌്നം മാത്രമാണ‌് തടസ്സമായി നിൽക്കുന്നത‌്.

വനിതാ മതിലിൽ ജാതി, മതം, കക്ഷി ദേദമില്ലാതെ എല്ലാ സ്ത്രീകളും ഒറ്റക്കെട്ടായി അണിനിരക്കണം. വനിതകൾ ഒരു കക്ഷിയല്ല, ജാതിയല്ല,  വർഗമല്ല, മതമല്ല. രണ്ട് ലിംഗവിഭാഗങ്ങളിൽ ഒന്നാണ്. ആണെന്നും പെണ്ണെന്നും രണ്ടു ജാതി മാത്രമെ ഈശ്വരൻ സൃഷ്ടിച്ചിട്ടുള്ളൂ. സ്ത്രീകൾ ഒന്നിച്ചു നിന്നാൽ വലിയ ശക്തിയാകും. എന്നാൽ ജാതി, മതം കക്ഷി എന്ന് സ്ത്രീയെ തരംതിരിച്ച് നിർത്തിയിരിക്കുകയാണ്. 

സ്ത്രീക്ക് പുരുഷന്മാരോടൊപ്പം അവകാശമുണ്ട‌്. ഈ അവകാശം സ്ഥാപിക്കാനായി സൃഷ്ടിക്കുന്ന വനിതാ മതിലിൽ എല്ലാ വിഭാഗം സ്ത്രീകളും അണിനിരക്കണം–- ലീലാവതി ടീച്ചർ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2E6ObDR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages