പ്രളയാനന്തര പുനർനിർമാണം : മാർച്ചിനകം വീടുകൾ കലക്ടർമാരുടെയും വകുപ്പ‌് മേധാവികളുടെയും സമ്മേളനം തുടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

പ്രളയാനന്തര പുനർനിർമാണം : മാർച്ചിനകം വീടുകൾ കലക്ടർമാരുടെയും വകുപ്പ‌് മേധാവികളുടെയും സമ്മേളനം തുടങ്ങി

തിരുവനന്തപുരം
പ്രളയാനന്തര പുനർനിർമാണത്തിന്റെ ഭാഗമായി ആരംഭിച്ച വീടുകൾ മാർച്ച് 31നുമുമ്പ് പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. പുനർനിർമാണം സംബന്ധിച്ച പ്രവർത്തനങ്ങൾ സാധാരണനിലയിൽ കാണാതെ വെല്ലുവിളിയായി ഏറ്റെടുക്കാൻ തയ്യാറാകണം. കലക്ടർമാരുടെയും വകുപ്പുമേധാവികളുടെയും വാർഷികസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ധനസഹായം: പരാതി പരിഹരിക്കണം
ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യാൻ ശ്രദ്ധിക്കണമെന്ന‌് മുഖ്യമന്ത്രി പറഞ്ഞു. പരാതികൾ അനുഭാവപൂർവം പരിഗണിക്കണം. തലമുറകളായി താമസിച്ചുവരുന്ന വീടുകൾ, പുറമ്പോക്കിലുള്ളവർ തുടങ്ങിയവരുടെ കാര്യത്തിൽ സാഹചര്യങ്ങൾ പരിശോധിച്ച് അനുഭാവപൂർണമായ സമീപനം വേണം. വായ‌്പകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജില്ലാതല ബാങ്കിങ‌് സമിതികൾ വിളിച്ചുചേർക്കേണ്ടതുണ്ട‌്. ബ്ലോക്ക‌് തല അദാലത്ത‌് ജനുവരി  15നുമുമ്പ് പൂർത്തിയാക്കണം. ഈ സാമ്പത്തികവർഷം തന്നെ റോഡ‌് പുനർനിർമാണവും  വീടുകളുടെ നിർമാണവും നടത്തണം. ജീവനോപാധിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം. തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽദിനങ്ങൾ വർധിപ്പിക്കുന്നത‌് പരിഗണിക്കണം.  

സ്‌കൂൾ, അങ്കണവാടി, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, റോഡ് എന്നിവയുടെ നിർമാണപ്രവർത്തനങ്ങളിലും നിരീക്ഷണം വേണം. രണ്ടാഴ്ച കൂടുമ്പോൾ വിലയിരുത്തൽയോഗം നടത്തണം. മിഷനുകളുടെ പ്രവർത്തനങ്ങളിൽ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം. പശ്ചാത്തലസൗകര്യവികസനം, സ്ഥലം ഏറ്റെടുപ്പ് എന്നിവയിൽ കലക്ടർമാർ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ‌്. ദേശീയപാത, റെയിൽവേ വികസനത്തിന് സ്ഥലമേറ്റെടുക്കൽ എന്നിവയിലും  ശ്രദ്ധിക്കണം. കേന്ദ്രീകൃത മാലിന്യപ്ലാന്റുകൾ പുതിയത‌് വരേണ്ടതുണ്ട്.

പുതുതായി വരുന്നവ  പ്രശ്‌നമുണ്ടാക്കുന്നവയല്ലെന്നും ഊർജോൽപ്പാദനത്തിന് കഴിയുന്നതാണെന്നും ബോധ്യപ്പെടുത്താനാകണം. പൊലീസ് സ്‌റ്റേഷനുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയകാലത്തെ പ്രവർത്തനങ്ങൾക്കും ഏകോപനത്തിനും കലക്ടർമാരെയും വകുപ്പധ്യക്ഷൻമാരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. മന്ത്രിമാരായ ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, കെ കെ ശൈലജ, ജി സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, സി  രവീന്ദ്രനാഥ്,  കെ ടി ജലീൽ,  കെ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, ഇ ചന്ദ്രശേഖരൻ,  വി എസ‌് സുനിൽകുമാർ, പി തിലോത്തമൻ, കെ രാജു, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ സംസാരിച്ചു. യോഗം വ്യാഴാഴ്ചയും തുടരും.



from Kerala || Deshabhimani ​Online ​News https://ift.tt/2S97yAh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages