ആലപ്പുഴ > ആലപ്പുഴ ദേശീയ പാതയില്‍ ചേപ്പാടുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. നാല് പേരുടെ നില ഗുരുതരമാണ്. ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ടെമ്പോ ട്രാവലറിലെ ഡ്രൈവറാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്നും ചോറ്റാനിക്കരക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്.
രാവുലെ അഞ്ച് മണിക്കാണ് അപകടം. കുട്ടിയുടെ ചോറൂണിന് പോയവരാണ് അപകടത്തില്‍ പെട്ടത്. വാഹനം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.നെയ്യാറ്റിന്‍കര സ്വദേശിയായ ഷാരോണ്‍(26)ആണ് മരിച്ചത്
from Kerala || Deshabhimani Online News https://ift.tt/2PRIWdo
via IFTTT
No comments:
Post a Comment