വോട്ട‌് ലക്ഷ്യമിട്ട‌് ജിഎസ‌്ടി കുറയ‌്ക്കുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

വോട്ട‌് ലക്ഷ്യമിട്ട‌് ജിഎസ‌്ടി കുറയ‌്ക്കുന്നു


ന്യൂഡൽഹി
ജിഎസ‌്ടിയുടെ ഉയർന്ന പരിധിയായ 28 ശതമാനം സ്ലാബിൽനിന്ന‌് കൂടുതൽ ഉൽപ്പന്നങ്ങളെ ഒഴിവാക്കും. ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് മൂന്നരമാസം ശേഷിക്കെ ഇടത്തരം വോട്ടർമാരെ ലക്ഷ്യമിട്ടാണ‌് കേന്ദ്രസർക്കാർ നീക്കം. ശനിയാഴ‌്ച ചേരുന്ന ജിഎസ‌്ടി കൗൺസിലിൽ തീരുമാനം ഉണ്ടാകും.

ഉയർന്ന സ്ലാബിലുള്ള മുപ്പതോളം ഇനങ്ങളുടെ നികുതി കുറയ‌്ക്കും. എസി, ഡിഷ‌്‌വാഷ‌്, ഡിജിറ്റൽ ക്യാമറ എന്നിവയുടെ നിരക്ക‌് 28ൽനിന്ന‌് 18 ശതമാനത്തിലേക്ക‌് താഴും. ഗൃഹോപകരണങ്ങൾ, സിമെന്റ‌്, ടയർ, ഓട്ടോ പാർട‌്സുകൾ, കൃഷിയിടങ്ങളിലെ ജലസേചന യന്ത്രങ്ങൾ തുടങ്ങിയവയുടെ നികുതിനിരക്കിലും കുറവ‌് വരുത്തും. നിലവിൽ ഇവയുടെ നികുതി നിരക്ക‌് 18 ശതമാനമാണ‌്.

2017 ജൂലൈയിൽ ജിഎസ‌്ടി നടപ്പാക്കുമ്പോൾ 226 ഉൽപ്പന്നങ്ങളാണ‌് 28 ശതമാനം സ്ലാബിലുണ്ടായിരുന്നത‌്.  ഘട്ടം ഘട്ടമായി ഇത‌് 35 ഉൽപ്പന്നങ്ങളായി കുറഞ്ഞു. കൂടുതൽ ഉൽപ്പന്നങ്ങൾ പുറത്തുപോകുന്നതോടെ വാഹനങ്ങൾ, സിഗരറ്റ‌്, പാൻമസാല, പുകയില ഉൽപ്പന്നങ്ങൾ, ആഡംബര നൗകകൾ, സ്വകാര്യവിമാനങ്ങൾ, റിവോൾവർ തുടങ്ങിയവ മാത്രമാകും ഈ സ്ലാബിൽ.

ഉയർന്ന സ്ലാബിൽനിന്ന‌് കൂടുതൽ ഉൽപ്പന്നങ്ങളെ ഒഴിവാക്കുമെന്ന‌് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ‌് സൂചന നൽകിയത‌്. 28 ശതമാനം സ്ലാബിൽ അര ശതമാനമോ ഒരു ശതമാനമോ മാത്രമേ ശേഷിക്കൂ.

99 ശതമാനവും 18ലോ അതിൽ താഴെയോ സ്ലാബിലേക്ക‌് മാറുമെന്നും മോഡി വ്യക്തമാക്കി.  നാലുവർഷം മുമ്പ‌് കോൺഗ്രസ‌് പറഞ്ഞിടത്ത‌് മോഡി എത്തിയെന്ന‌് പാർടി വക്താവ‌് മനു അഭിഷേക‌് സിങ‌്‌വി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2rJL2Td
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages