ശബരിമല> കൊച്ചിയില്‍ നിന്നും ശബരിമലയിലെത്തിയ ട്രാന്‍സ്‌ജെന്ററുകള്‍ ദര്‍ശനം നടത്തി.രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി ഇന്നിവരാണ് ഇന്ന് പൊലീസ് സുരക്ഷയില്‍ ദര്‍ശനം നടത്തിയത്. ഹൈക്കോടതി നിരീക്ഷണ സമിതി ദര്‍ശനത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇവര്‍ ദര്‍ശനത്തിനെത്തിയത്.
രാവിലെ 10.10 നാണ് ഇവര്‍ എത്തിയത്. ഫ്‌ളൈ ഓവറില്‍ കയറ്റാതെ നേരിട്ട് നടയിലെത്തിച്ച് ദര്‍ശനം നടത്തിച്ച് തിരിച്ചു കൊണ്ടു പോവുകയായിരുന്നു. നെയ്യഭിഷേകം കഴിഞ്ഞിട്ടേ തിരുച്ചുപോകുവെന്ന് ട്രാന്‍സ്‌ജെന്ററുകള്‍ പറഞ്ഞു. പൊലീസ് ഇവര്‍ക്കായി പ്രത്യേകം അവസരവുമൊരുക്കി
ട്രാന്‍സ്ജെന്‍ഡറുകള്‍ എത്തിയാല്‍ സ്ത്രീകളാണെന്ന് തെറ്റിദ്ധരിക്കപ്പെടാനും പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഇവര്‍ക്ക് കഴിഞ്ഞ ദിവസം പൊലീസ് അനുമതി നിഷേധിച്ചത്. ഇവര്‍ക്ക് ദര്‍ശനത്തിനു സുരക്ഷ നല്‍കുന്ന കാര്യത്തില്‍ നിയമപരമായ വ്യക്തത വരുത്തുന്നതിനായി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ നിര്‍ദേശം തേടുമെന്നും കോട്ടയം എസ്പി ഹരിശങ്കര്‍ അറിയിച്ചിരുന്നു.
അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ട്രാന്‍സ്ജെന്‍ഡറുകള്‍ മുന്‍പും ശബരിമലയില്‍ ദര്‍ശനത്തിനെത്താറുണ്ട്. ശബരിമല സ്ത്രീപ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സന്നിധാനത്തടക്കം ഉണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് സുരക്ഷാ മുന്‍കരുതല്‍ എടുത്തത്.
from Kerala || Deshabhimani Online News https://ift.tt/2LpaS7L
via IFTTT
No comments:
Post a Comment