തൃക്കാക്കരയില്‍ ഭരണം എല്‍ഡിഎഫിന്; ഷീല ചാരു ചെയര്‍പേഴ്‌സണ്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 18, 2018

തൃക്കാക്കരയില്‍ ഭരണം എല്‍ഡിഎഫിന്; ഷീല ചാരു ചെയര്‍പേഴ്‌സണ്‍

തൃക്കാക്കര> എറണാകുളം ജില്ലാ ഭരണകേന്ദ്രമായ തൃക്കാക്കരയിലെ നഗരസഭയില്‍  ചെയർപേഴ്സണായി ഷീല ചാരു തെരഞ്ഞെടുക്കപ്പെട്ടു, കോണ്‍ഗ്രസ് അംഗമായിരുന്ന ഇവര്‍ കഴിഞ്ഞദിവസം  എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ചിരുന്നു.

ഷീല ചാരുവിന് 43 അംഗ കൌണ്‍സിലില്‍ 22 വോട്ടു ലഭിച്ചു. അജിത തങ്കപ്പന്‍  ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി .അമ്പത്തി രണ്ടുകാരിയായ ഷീല ഇരുപതാം വാര്‍ഡായ കുന്നത്തുചിറയുടെ പ്രതിനിധിയാണ്.ബിരുദ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട് . തൃക്കാക്കരയില്‍ ചെയര്‍പെഴ്സണ്‍ പട്ടികജാതി വനിതാ സംവരണമാണ്.

യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെ ചെയർപേഴ്സണെയും വൈസ് ചെയർമാനെയും പുറത്താക്കിയിരുന്നു. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ‌് നടന്നത് . പൊന്നുംവില വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലായിരുന്നു  തെരഞ്ഞെടുപ്പ‌ുനടപടികൾ.

എൽഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസം 22 വോട്ടിനാണ്‌ വിജയിച്ചത്‌. നഗരസഭയിൽ 43 അംഗ നഗരസഭയിൽ  20 അംഗങ്ങളാണ്‌ എൽഡിഎഫിനുള്ളത്‌ .ഇവർക്ക്‌ പുറമെ കോൺഗ്രസ‌് കൗൺസിലർ ഷീല ചാരുവും  സ്വതന്ത്രനായ എം എം നാസറും അവിശ്വാസത്തെ അനുകൂലിച്ചു. അവിശ്വാസത്തിലൂടെ വൈസ്‌ ചെയർമാൻ സാബു ഫ്രാൻസിസിനെ നേരത്തെ പുറത്താക്കിയിരുന്നു.

വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാണ്. എൽഡിഎഫ് പാർലിമെന്ററി പാർടി നേതാവും ക്ഷേമകാര്യസമിതി ചെയർമാനുമായ കെ ടി എൽദോയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 



from Kerala || Deshabhimani ​Online ​News https://ift.tt/2GBRWEr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages