റഫേൽ ഇടപാട്‌: സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം ഇല്ല;ഹർജികൾ തള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

റഫേൽ ഇടപാട്‌: സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം ഇല്ല;ഹർജികൾ തള്ളി

ന്യൂഡൽഹി> റഫേൽ ഇടപാടിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യമില്ലെന്ന്‌ സുപ്രീംകോടതി. ഇടപാടിൽ അന്വേഷണം  ആവശ്യപ്പെട്ടുള്ള എല്ലാ ഹർജികളും തള്ളിയാണ്‌ ഉത്തരവ്‌. റാഫേൽ യുദ്ധ വിമാനത്തിന്റെ വില സംബന്ധിച്ച വിശദമായ അന്വേഷണം വേണ്ടെന്നു പറഞ്ഞ കോടതി റഫേൽ ഇടപാടിലെ സർക്കാർ നടപടിയും ശരിവെച്ചു
 
കോടതി നിരീക്ഷണത്തിൽ ഉള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിച്ച  ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് കെ എം ജോസഫ് എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ്‌ ഉത്തരവ്‌.രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ കോടതിക്ക് ഇടപെടുന്നതില്‍ പരിമിധിയുണ്ട്. വിമാനങ്ങളുടെ വില താരതമ്യം ചെയ്യുന്നത് കോടതിയുടെ ജോലിയല്ലെന്നും കോടതി പറഞ്ഞു. കരാര്‍ റദ്ദാക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

യുദ്ധവിമാനമായ റഫേൽ ഇടപാടിനെ കുറിച്ച്‌ കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ അഭിഭാഷകരായ എം എൽ ശർമ്മ, വിനീത ഡാൻഡേ, പ്രശാന്ത്‌ ഭൂഷൺ, അരുൺ ഷൂരി, യശ്വന്ത്‌ സിൻഹ, സഞ്ജയ്‌ സിങ്‌ തുടങ്ങിയവർ നൽകിയ ഹർജികളാണ്‌ തള്ളിയത്‌. റഫേൽ ഇടപാടിനെക്കുറിച്ചുള്ള പൂർണവിവരങ്ങൾ പരസ്യമാക്കാനാവില്ലെന്ന്‌ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

 

 



from Kerala || Deshabhimani ​Online ​News https://ift.tt/2PCvj1M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages