കോഴിക്കോട്> ബിജെപി ഹർത്താലിൽ പലയിടത്തും ഒടിയൻ സിനിമാ പ്രദർശനം തടഞ്ഞു. രാവിലെ മുതൽ തിയറ്ററുകൾക്ക് മുന്നിൽ സിനിമ കാണാൻ എത്തിയവർ ഇതോടെ രോഷാകുലരായി.
സിനിമ പ്രദർശനമില്ലെന്ന് അറിയിച്ചതോടെ കോഴിക്കോടും തിരുവനന്തപുരത്തും തിയേറ്ററുകൾക്ക് മുന്നിൽ സംഘര്‍ഷാവസ്ഥയാണ്.തിയേറ്റര്‍ അധികൃതരുടെ നിലപാടിനെതിരെ സിനിമ കാണാനെത്തിയവര്‍ രംഗത്തെത്തി.
ഹര്‍ത്താല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെന്നാണ് കോഴിക്കോട് അപ്‌സര, കോര്‍ണേഷന്‍ തിയേറ്റര്‍ അധികൃതരുടെ നിലപാട്.തിയേറ്റര്‍ അധികൃതർ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനുമായി സംസാരിക്കുകയാണ്.തിയേറ്ററുകളുടെ സുരക്ഷിതത്വം ആര് സംരക്ഷിക്കുമെന്നും ആറ് മണിക്ക് ശേഷം ചിത്രം പ്രദര്‍ശിപ്പിക്കാമെന്നാണ് തിയേറ്റര്‍ അധികൃതർ പറയുന്നത്.
തിരുവനന്തപുരം എസ് എല്‍ തിയേറ്ററിന് മുന്നിലും ആരാധകര്‍ പ്രതിഷേധം നടത്തുകയാണ്. ഇവിടെ പ്രദര്‍ശനം മാറ്റിവെച്ചിരിക്കുകയാണ്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അനിഷ്ടസംഭവമുണ്ടാകുമോ എന്ന ഭയത്തിലാണ് ഷോ മാറ്റിയതെന്ന് തിയേറ്റര്‍ അധികൃതര്‍ പറയുന്നു.
എന്നാല്‍ പ്രദര്‍ശനം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയില്ലെന്ന് സിനിമ കാണാനെത്തിയവര്‍ പറയുന്നു.
from Kerala || Deshabhimani Online News https://ift.tt/2El3Srm
via IFTTT
No comments:
Post a Comment