എബിവിപിക്കാരന്റെ ദേഹത്ത്‌ കത്തികൊണ്ട്‌ പരിക്കേൽപ്പിച്ചു ; എസ്‌എഫ്‌ഐക്കാരെ കുടുക്കാൻ ബിജെപി ഗൂഢാലോചന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

എബിവിപിക്കാരന്റെ ദേഹത്ത്‌ കത്തികൊണ്ട്‌ പരിക്കേൽപ്പിച്ചു ; എസ്‌എഫ്‌ഐക്കാരെ കുടുക്കാൻ ബിജെപി ഗൂഢാലോചന


സംസ്കൃത സർവകലാശാല ക്യാമ്പസിൽ എസ‌്എഫ‌്ഐക്കാർ ആക്രമിച്ചെന്ന‌് പ്രചരിപ്പിച്ച‌് എബിവിപി നേതാവ‌് ചികിത്സതേടിയ സംഭവത്തിന‌ുപിന്നിൽ ബിജെപിയുടെ ആസൂത്രിത ഗൂഡാലോചന. എസ‌്എഫ‌്ഐ പ്രവർത്തകരെ കുടുക്കാനാണിതെന്ന‌് പൊലീസ‌് കണ്ടെത്തി. പെരുമ്പാവൂർ അന്നനാട് സ്വദേശി ലാൽ എന്ന വിദ്യാർഥിയെ ബിജെപി പ്രവർത്തകർതന്നെ ആയുധമുപയോഗിച്ച‌് പരിക്കേൽപ്പിക്കുകയായിരുന്നു.  ബിജെപിക്കാരനായ കൊലക്കേസ‌് പ്രതിയുടെ നേതൃത്വത്തിൽ കത്തിയും ബ്ലേഡ‌ും ഉപയോഗിച്ച‌്  ലാലിന്റെ ദേഹത്ത‌് വരഞ്ഞാണ‌് മുറിവുണ്ടാക്കിയത‌്. ആഴത്തിലുള്ള മുറിവിന‌്  അഞ്ചുതുന്നലുണ്ട‌്.  ആക്രമണം നടത്തിയത‌് എസ‌്എഫ‌്ഐയാണെന്ന‌് പ്രചരിപ്പിച്ച‌് പ്രവർത്തകരെ കുടുക്കലായിരുന്നു ലക്ഷ്യം. സംഭവത്തെക്കുറിച്ച‌്,  മുറിവേറ്റ ലാൽതന്നെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ‌് ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു.

എസ‌്എഫ‌്ഐ ആക്രമണത്തിൽ എബിവിപി പ്രവർത്തകന്  വെട്ടേറ്റു എന്ന‌് കഴിഞ്ഞദിവസം  മാധ്യമങ്ങളിൽ വലിയ വാർത്തയുണ്ടായിരുന്നു.  ലാൽ എന്ന വിദ്യാർഥക്ക‌് വെട്ടേറ്റു എന്നായിരുന്നു വാർത്ത.  

മുളകുപൊടി എറിഞ്ഞശേഷം കമ്പിവടിക്ക് അടിക്കുകയും കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ‌്തു എന്നായിരുന്നു  ലാലിന്റെ പരാതി. ഇത‌് പൊലീസിന്റെ ചോദ്യംചെയ്യലോടെ പൊള‌ിഞ്ഞു.എട്ട‌് ബിജെപി–- എബിവിപി പ്രവർത്തകർ ചേർന്നാണ‌്ആക്രമണത്തിന്റെ തിരക്കഥ ഒരുക്കിയത‌്.   ബിജെപി പ്രവർത്തകരായ  മനീഷ്, വിഷ്ണു, ശ്രീജിത്ത് എന്നിവർ  ചേർന്ന‌്  ആലോചിച്ചുറപ്പിച്ചാണ് തന്റെ ദേഹത്ത‌് മുറിവുണ്ടാക്കിയതെന്നും   ലാൽ  പറഞ്ഞു. 2016ലെ സനൽ കൊലപാതക കേസടക്കം നിരവധി കേസുകളിലെ പ്രതിയായ കാലടി മറ്റൂർ വട്ടപ്പറമ്പ് സ്വദേശി മനീഷാണ്  മുഖ്യ സൂത്രധാരൻ. 

മനീഷും മറ്റുള്ളവരും ചേർന്ന‌്  മുറിവുണ്ടാക്കുകയായിരുന്നുവെന്നും ലാൽ പൊലീസിന‌് മൊഴി നൽകി.  മനീഷിനും കൂട്ടാളികൾക്കുമെതിരെ കേസെടുത്ത‌് അന്വേഷണം ആരംഭിച്ചതായി കാലടി എസ്ഐ ഷോജോ വർഗീസ് പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2LstyUh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages