സ്വന്തം ലേഖകൻ
ഹൈക്കോടതി വിധിയെത്തുടർന്ന് എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ട ഒഴിവിലേക്ക‌് 1472 റിസർവ‌് കണ്ടക്ടർമാർക്ക‌് നിയമനം നൽകി. പിഎസ്‌സിയുടെ നിയമന ശുപാർശ ലഭിച്ച 4051 പേരെയും വ്യാഴാഴ‌്ച കെഎസ‌്ആർടിസി ചീഫ‌് ഓഫീസിലേക്ക‌് വിളിപ്പിച്ചിരുന്നു. ഇതിൽ 1472 പേർ നിയമന ഉത്തരവ‌് ഏറ്റുവാങ്ങി. 45 ദിവസത്തിനുള്ളിൽ അഞ്ഞൂറോളം പേർകൂടി ജോലിക്കെത്തുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്. ജോലിയിൽ പ്രവേശിക്കുന്നതിന‌് 45 ദിവസത്തെ നിയമാനുസൃത ഇളവ‌് നിയമനശുപാർശ ലഭിച്ചവർക്ക‌് ലഭിക്കും.
നിയമനം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ‌് നിയമന നടപടി തുടങ്ങിയത്. റിസർവ് കണ്ടക്ടർമാർ ആയിട്ടാണ് നിയമനം നൽകുക. 240 ദിവസം പൂർത്തിയാക്കിയാൽ ഗ്രേഡ് കണ്ടക്ടറാക്കും. അതിനുശേഷം ഒരുവർഷം പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്ഥിരം കണ്ടക്ടർ നിയമനം നൽകും. കെഎസ്ആർടിസിയിലെ പ്രതിസന്ധി കണക്കിലെടുത്ത് കണ്ടക്ടർ ലൈസൻസ് ഇല്ലാത്തവർക്ക് എംഡിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഒരുമാസത്തെ താൽക്കാലിക ലൈസൻസ് നൽകും. എത്രയും പെട്ടെന്ന് ബസുകളിൽ നിയോഗിക്കാനാണിത്. ഒരാഴ‌്ചയ‌്ക്കകം പുതുതായി നിയമിച്ചവരെ ഡ്യൂട്ടിക്കയക്കും.
from Kerala || Deshabhimani Online News http://bit.ly/2rK3ZVQ
via IFTTT
No comments:
Post a Comment