കോതമംഗലം> കോടതി വിധി നടപ്പാക്കുന്നത് വരെ കോതമംഗലം പള്ളിയില്‍ നിന്ന് മടങ്ങില്ലെന്ന് തോമസ് പോള്‍ റമ്പാന്‍. കോടതിവിധിയുടെ പശ്ചാത്തലത്തിൽ പ്രാർത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയിൽ എത്തിയ ഓർത്തഡോക്‌സ് റമ്പാന് ഇതുവരെ പള്ളിയിൽ കയറാനായിട്ടില്ലകഴിഞ്ഞ 20 മണിക്കൂറായി റമ്പാനെയും കൂടെയുള്ള 4 ഓർത്തഡോക്സ് വിശ്വാസികളേയും തടഞ്ഞുവെച്ചിരിക്കയാണ്. ഇവരുടെ വാഹനത്തിന് യാക്കോബായ വിശ്വാസികളായ നിരവധി പേരാണ് കുത്തിയിരിക്കുന്നത്. പള്ളി അങ്കണത്തിലാണ് പ്രതിഷേധം നടക്കുന്നത്.
ആരാധനാ അവകാശത്തെച്ചൊല്ലി ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കോതമംഗലം ചെറിയ പള്ളിയിൽ ഓർത്തഡോക്സ് റമ്പാനായ തോമസ് പോൾ ആരാധന നടത്താന്‍ എത്തിയതോടെയാണ് ഇന്നലെ സംഘര്‍ഷം തുടങ്ങിയത്. രാവിലെ പള്ളിയിലെത്തിയ റമ്പാന് നേരെ യാക്കോബായ വിശ്വാസികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് കൂട്ട അറസ്റ്റ് തുടങ്ങിയെങ്കിലും പ്രശ്നം നിയന്ത്രണാതീതമാവുമെന്ന് കണ്ട് റമ്പാനെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.
എന്നാല്‍ പള്ളിയിലെത്തി വീണ്ടും പ്രാര്‍ത്ഥന നടത്താന്‍ ശ്രമിക്കുകയായിരുന്നു. അതേസമയം അവശ്യനിലയിലായ റമ്പാന്റെ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി
from Kerala || Deshabhimani Online News http://bit.ly/2SdnGAZ
via IFTTT
No comments:
Post a Comment