ലിസ്യു കാർമലൈറ്റ് കോൺവെന്റിലെ സിസ്റ്റർ അമല(69)യെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിക്കുന്നത് പാലാ അഡീഷണൽ സെഷൻസ് കോടതി വീണ്ടും മാറ്റി. കൊലപാതക കുറ്റത്തിനൊപ്പം ബലാത്സംഗം, മോഷണം തുടങ്ങിയ കുറ്റങ്ങളും തെളിയിക്കപ്പെട്ട കേസിൽ പ്രതിക്കുള്ള ശിക്ഷ കോടതി വെള്ളിയാഴ്ച വിധി പറയും.
വാദം പൂർത്തിയാക്കി ബുധനാഴ്ച വിധി പ്രഖ്യാപിക്കാനിരുന്ന കേസിൽ പ്രതി കുറ്റക്കാരനാണെന്ന് പ്രസ‌്താവിച്ച് ശിക്ഷാവിധി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി കാസർകോട‌് മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ്‌നായർ–--41) താൻ നിരപരാധിയാണെന്നും ശിക്ഷിക്കുകയാണെങ്കിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വധശിക്ഷ നൽകണമെന്നും കോടതിയിൽ പറഞ്ഞിരുന്നു. ഇതെതുടർന്നാണ് കോടതി വിധി വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. ഇതനുസരിച്ച് വ്യാഴാഴ്ച കോടതി ചേർന്നപ്പോൾ പ്രതിക്കുള്ള ശിക്ഷ സംബന്ധിച്ച് കോടതി ഇരുവിഭാഗത്തിന്റെയും വാദംകേട്ടു.
കൊലപാതകം, ബലാത്സംഗം, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങൾ ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിക്ക് ആജീവനാന്ത തടവ് നൽകണമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. പ്രതിയുടെ പ്രായം, വയസായ അമ്മയുടെ അവസ്ഥയും, മകന്റെ കാര്യവും പരിഗണിച്ച് ശിക്ഷയിൽ ഇളവുണ്ടാകണമെന്ന് പ്രതിഭാഗവും വാദിച്ചു. ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ടശേഷമാണ് വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. 2015 സെപ്റ്റംബർ 17 ന് പുലർച്ചെയാണ് മഠത്തിലെ കിടപ്പുമുറിയിൽ സിസ്റ്റർ. അമല കൊല്ലപ്പെട്ടത്.
from Kerala || Deshabhimani Online News http://bit.ly/2rNmzME
via IFTTT
No comments:
Post a Comment