തിരുവനന്തപുരം > സഭയ്‌ക്ക് ഒരു വ്യവസ്ഥാപിത രീതിയും പ്രതികരണ സ്വഭാവവമുണ്ടെന്നും അതില്‍ നിന്നും വ്യതിചലിക്കുന്ന അവസ്ഥയുണ്ടായാല്‍ സഭ നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നും സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍. നിയമസഭ സമ്മേളനം അവസാനിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഒരു പദപ്രയോഗവുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തിന് പ്രതിഷേധമുണ്ടായി. വാച്ച് ആന്റ് വാര്‍ഡിനെ വിളിക്കുകയാണെങ്കില്‍ എല്ലാ ദിവസവും വേണ്ടിവരും. എല്ലാം ദിവസവും തിരശീല തിരനോട്ടമാണുണ്ടാകുന്നത്. വാച്ച് ആന്റ് വാര്‍ഡിന്റെ ബലപ്രയോഗത്തിലൂടെയോ കായികക്ഷമതയിലൂടെയോ സഭ നടത്തിക്കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നില്ല. ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും ഒരുപോലെ വിമര്‍ശനം വരുന്നത് നല്ലതാണെന്നാണഭിപ്രായം.
ആരെയും പൂര്‍ണമായി തൃപ്‌തിപ്പെടുത്തിക്കൊണ്ട് സഭ നടത്തിക്കൊണ്ടുപോകാനാകില്ല. അതുകൊണ്ട് മുദ്രാവാക്യങ്ങളോ പ്രതിഷേധപ്രകടനങ്ങളോ ഒന്നും സ്പീക്കറെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നടപടികളെടുക്കണമെങ്കില്‍ അത് ചെയ്യേണ്ടി വരും. നടപടികള്‍ പരമാവധി ഉണ്ടാകാതിരിക്കുട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി.
സഭയില്‍ അത് ഉന്നയിക്കാന്‍ അവസരം കൊടുത്തു. പ്രതിപക്ഷകക്ഷി -ഭരണകക്ഷി നേതാക്കളോടും മുഖ്യമന്ത്രിയോടും സംസാരിച്ചു. ശബരിമലയിലെ 144 പിന്‍വലിക്കണമെങ്കില്‍ അവിടെയുള്ള ഉദ്യോഗസ്ഥരുടെ വസ്തുഷ്ഠ ബോധ്യത്തിന്റെയും വസ്തുനിഷ്ഠ സാഹചര്യങ്ങളുടേയും അടിസ്ഥാനത്തില്‍ മതിയെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ പിന്‍വലിച്ചേ മതിയാകു എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തന്റെയും രണ്ട് നിലപാടുകളുള്ളപ്പോള്‍ സമവായത്തിന്റെ സാധ്യത വരുന്നില്ല. എന്നാല്‍ ചര്‍ച്ച ചെയ്യാതിരിക്കുകയോ സഹായിക്കാതിരിക്കുകയോ അഭിപ്രായം പരസ്പരം അറിയിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. സഭയില്‍ തന്നെ സര്‍ക്കാരിനുവേണ്ടി മന്ത്രി ഇ പി ജയരാജന്‍ അഭ്യര്‍ഥന നടത്തുകയുണ്ടായി. മുഖ്യമന്ത്രി സമരക്കാരെ കണ്ട് അവരുടെ അഭിപ്രായം പറഞ്ഞു.
സമരം തുടരുന്നത് നിര്‍ഭാഗ്യകരമാണ്. രണ്ട് നിലപാടില്‍ നില്‍ക്കുന്നവര്‍ക്കിടയില്‍ ബലംപ്രയോഗിക്കാന്‍ സ്പീക്കര്‍ക്കാകില്ല. നിയമനിര്‍മാണത്തിന് വേണ്ടി മാത്രം വിളിച്ചൊരു സഭയാണിത്. നിയമനിര്‍മാണത്തിനുവേണ്ടി സഭ കുറേ കൂടി ഗൗരവത്തോടെ നടന്നുപോകണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്‌തമാക്കി.
from Kerala || Deshabhimani Online News https://ift.tt/2Lc37lA
via IFTTT
No comments:
Post a Comment