ചങ്ങനാശ്ശേരി: സീറോ മലബാർ സഭയുടെ കുർബാനയുടെ പ്രാരംഭ ഗാനമായ 'അന്നാ പെസഹാ തിരുനാളിൽ' എന്നു തുടങ്ങുന്ന ഗാനം ഉൾപ്പെടെ 3000-ൽ അധികം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവായ ഫാ.ജോർജ് ഊന്നുകല്ലിൽ (ഫാ ജി ടി ഊന്നുകല്ലിൽ - 81) അന്തരിച്ചു. സീറോ മലബാർ സഭയുടെ ആരാധനാക്രമഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കു വഹിച്ചു. തിങ്കളാഴ്ച രാവിലെ 09:30-ന് തടിയൂർ സെൻറ് ആൻറണീസ് പള്ളിയിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ സംസ്കാരം നടക്കും.
1986-ൽ കോട്ടയത്തെത്തിയ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുനരുദ്ധരിച്ച റാസാ ക്രമം അനുസരിച്ച് കുർബാന അർപ്പിച്ചു തുടങ്ങുന്നത് 'അന്നാ പെസഹാ തിരുനാളിൽ' എന്ന ഗാനം ആലപിച്ചാണ്. ആകാശവാണിയിൽ 25 വർഷത്തോളം സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2UFWY5C
via IFTTT
No comments:
Post a Comment