ജനുവരി എട്ട‌്, ഒമ്പത‌് തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കില്‍ കേരളം നിശ്ചലമാകും. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ കേരളജനതയുടെ രോഷപ്രകടനമായി മാറുന്ന പണിമുടക്ക് വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ജനുവരി ആദ്യവാരത്തോടെ കേരളത്തിൽ ഉടനീളം പണിമുടക്കിന്റെ സന്ദേശമുയർത്തി പ്രകടങ്ങളും ജാഥകളും നടക്കും.പ്രചരണത്തിന്റെ ഭാഗമായ ജില്ലാ ജാഥകൾ സമാപിച്ചു. പഞ്ചായത്ത‌് കാൽനട ജാഥകൾ മൂന്നിനകം പൂർത്തിയാകും. നാല‌്, അഞ്ച‌് തീയതികളിൽ എല്ലാ അങ്ങാടികളിലും തെരുവ‌് ജാഥകൾ നടക്കും.
എട്ടിന‌് സംസ്ഥാനത്ത‌് ട്രെയിൻ തടയും. ഇതിന്റെ മുന്നോടിയായി ട്രെയിനുകളിൽ പ്രചാരണം നടത്തും. ബസ‌് സ‌്റ്റാന്റുകൾ കേന്ദ്രീകരിച്ചും പ്രചാരണം നടത്താനും സംയുക്ത തൊഴിലാളി സംഘടനകൾ തീരുമാനിച്ചു. പണിമുടക്കിന‌് വിവിധ കർഷക സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട‌്. ഗ്രാമീണ പണിമുടക്ക‌് പ്രഖ്യാപിച്ചതിനാൽ കേരളം രണ്ട‌് ദിവസവും നിശ്ചലമാകും. ആലുവ അടക്കമുള്ള വ്യവസായ മേഖലകളിലും പണിമുടക്ക‌് വലിയ സ്വീകരണമാണ‌് ലഭിക്കുന്നത‌്.
സമര കേന്ദ്രങ്ങളിൽ തൊഴിലാളികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. തൊഴിലാളി കൂട്ടായ‌്മകളുടെ നേതൃത്വത്തിൽ കളമശ്ശേരിയിൽ അടക്കം ചിത്ര കലാ പ്രദർശനം, വിവിധ മത്സരങ്ങളും, തെരുവ‌് നാടകവും നടക്കും.
സംസ്ഥാനത്തെ എയർപോട്ടുകളിലെ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. ഇതിന്റെ ഭാഗമായി യോഗം എറണാകുളത്ത‌് ചേർന്നു. സർവീസ‌് സംഘടനകളും പണിമുടക്ക‌് വിജയത്തിനായി ക്യാമ്പയിൻ ആരംഭിച്ചു.
from Kerala || Deshabhimani Online News http://bit.ly/2AhYzpG
via IFTTT
No comments:
Post a Comment