ഗഗൻയാന്‌ 10000 കോടി ; പദ്ധതിക്ക‌് കേന്ദ്രാനുമതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

ഗഗൻയാന്‌ 10000 കോടി ; പദ്ധതിക്ക‌് കേന്ദ്രാനുമതി

ന്യൂഡൽഹി
10,000 കോടി രൂപ ചെലവുവരുന്ന ഗഗൻയാൻ പദ്ധതിക്ക‌് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. മൂന്നര വർഷത്തിനുള്ളിൽ ബഹിരാകാശത്തേക്ക‌് മൂന്നംഗ ഇന്ത്യൻ സംഘത്തെ അയക്കുകയാണ‌് ലക്ഷ്യം. 

സഞ്ചാരികളില്ലാത്ത രണ്ട‌് പേടകങ്ങൾ വിക്ഷേപിക്കാനും പദ്ധതിയുണ്ട‌്. ഐഎസ‌്ആർഒയുടെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ ഏജൻസികളുടെയും ശാസ‌്ത്ര–-സാങ്കേതിക ലാബുകളുടെയും പങ്കാളിത്തത്തോടെയാണ‌് ഗഗൻയാൻ നടപ്പാക്കുക. ഇതിലേക്ക‌് വ്യവസായമേഖലയുടെയും അക്കാദമിക‌് വിദഗ‌്ധരുടെയും സഹകരണം ഉറപ്പാക്കും. ഐഎസ‌്ആർഒ ഇതിനകം വികസിപ്പിച്ച ജിഎസ‌്എൽവി എംകെ–-3 പേടകത്തിലാണ‌് സഞ്ചാരികളെ അയക്കുക. ഭൂമിക്ക‌് ചുറ്റുമുള്ള ഏറ്റവും താഴ‌്ന്ന ഭ്രമണപഥത്തിൽ ഏഴ‌് ദിവസം വരെ തങ്ങാൻ ശേഷിയുള്ളതാണ‌് ഈ പേടകം. സഞ്ചാരികളുടെ പരിശീലനംമുതൽ പര്യവേക്ഷണത്തിന്റെ അന്തിമഘട്ടംവരെ എല്ലാം ആഭ്യന്തരമായി കൈകാര്യം ചെയ്യും. ശാസ‌്ത്ര–-സാങ്കേതിക മേഖലകളിൽ കൂടുതൽ ഗവേഷണ–-വികസനപ്രവർത്തനങ്ങൾ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായുണ്ടാകും. ആഗോളതലത്തിൽ നടക്കുന്ന ബഹിരാകാശ പര്യവേക്ഷണങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം വിപുലമാക്കാൻ കഴിയും.

ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാരിയായ രാകേഷ‌് ശർമ 1984 ഏപ്രിലിൽ സോവിയറ്റ‌് യൂണിയന്റെ സോയൂസ‌് ടി–-11 പേടകത്തിലാണ‌് യാത്ര ചെയ‌്തത‌്. വ്യോമസേന പൈലറ്റ‌് രവീഷ‌് മൽഹോത്രയും ബഹിരാകാശയാത്രയ‌്ക്കായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും രാകേഷ‌് ശർമയ‌്ക്കാണ‌് യാത്രയ‌്ക്ക‌് അവസരം ലഭിച്ചത‌്. ഏഴ‌് ദിവസം 21 മണിക്കൂർ 40 മിനിറ്റ‌് ദൈർഘ്യമുള്ളതായിരുന്നു അദ്ദേഹത്തിന്റെ യാത്ര. രണ്ട‌് സോവിയറ്റ‌് സഞ്ചാരികളും ഒപ്പമുണ്ടായിരുന്നു. സോവിയറ്റ‌് യൂണിയന്റെ ഭാഗമായിരുന്ന ബൈക്കനൂർ കേന്ദ്രത്തിൽനിന്നായിരുന്നു യാത്ര.



from Kerala || Deshabhimani ​Online ​News http://bit.ly/2GK0Ob2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages