വനിതാമതിൽ സമാനതയില്ലാത്ത സ‌്ത്രീമുന്നേറ്റമാകും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

വനിതാമതിൽ സമാനതയില്ലാത്ത സ‌്ത്രീമുന്നേറ്റമാകും


കേരളം കാത്തിരിക്കുന്ന വനിതാമതിൽ  രാജ്യം ഇതുവരെ കണ്ട ഏറ്റവും വലിയ സ‌്ത്രീ മുന്നേറ്റമാകും. പുതുവർഷത്തിൽ കേരളത്തിന്റെ നവോത്ഥാനം സംരക്ഷിക്കാൻ സ‌്ത്രീകൾ ഒരേ മനസ്സോടെ ഒത്തുകൂടും.  കാസർകോട‌് മുതൽ തിരുവനന്തപുരം വെള്ളയമ്പലം വരെയാണ‌് വനിതാമതിൽ സൃഷ‌്ടിക്കുന്നത‌്.
മനുഷ്യചങ്ങലയും, മനുഷ്യകോട്ടയും,  മനുഷ്യമതിലും സൃഷ‌്ടിച്ച കേരളം ആദ്യമായാണ‌് സ‌്ത്രീകൾ മാത്രം അണിനിരക്കുന്ന മതിൽ സംഘടിപ്പിക്കുന്നത‌്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള വനിതകൾ മതിലിനെ ഹൃദത്തിലേറ്റാൻ പുതുവർഷ ദിനത്തിൽ ദേശീയപാതയോരത്തേക്ക‌് ഒഴുകിയെത്തും. അമ്പതു ലക്ഷത്തിലധികം  വനിതകളാകും മതിലിൽ അണിചേരുക. 

കേരളത്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലും വൻ പ്രചാരണമാണ‌് ഇതിനായി നടക്കുന്നത‌്.  ബൈക്ക‌് റാലിയും തെരുവ‌് നാടകങ്ങളും ഫ‌്ളാഷ‌് മോബും, വിവിധ ആയോധന കലകളും മതിലിനോടനുബന്ധിച്ച‌് സംഘടിപ്പിക്കുന്നുണ്ട‌്. സ‌്ത്രീകളുടെ തെരുവ‌് കൂട്ടായ‌്മകളാണ‌് എല്ലായിടത്തും കാണുന്നത‌്. 

വനിതാമതിൽ സന്ദേശം കേരളത്തിന‌് പുറത്തും പരക്കുകയാണ‌്. ലോകസഭയിൽ പി കെ ശ്രീമതി ഈ വിഷയം അവതരിപ്പിച്ചതോടെ ലോക‌്സഭയിൽ വനിതാമതിൽ ചർച്ചയായി.

എം ലീലാവതി ഉൾപ്പെടെ വിവിധ മേഖലകളിലെ 220 പ്രമുഖ മഹിളകൾ മതിലിന‌് പിന്തുണ പ്രഖ്യാപിച്ച‌് പ്രസ‌്താവന ഇറക്കിയിട്ടുണ്ട‌്. കർഷക തൊഴിലാളികൾ, ഉദ്യോഗസ്ഥ പ്രമുഖർ, സാം‌സ‌്കാരിക മേഖലകളിലുള്ളവർ,  ഐടി രംഗത്തും സിനിമാ രംഗത്തുള്ളവർ , വിദ്യാർഥികൾ, യുവജനങ്ങൾ, വീട്ടമ്മമാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ വനിതാമതിലിൽ അണിചേരും.



from Kerala || Deshabhimani ​Online ​News http://bit.ly/2VhcYeE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages