‘ഈ വനിതാമതിൽ ചരിത്രത്തിലാണ‌് സ്ഥാനംപിടിക്കാൻ പോകുന്നത‌് , മാറിനിന്നാൽ ചരിത്രം നമ്മെ ഒറ്റുകാരെന്ന‌ു വിളിക്കും’ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

‘ഈ വനിതാമതിൽ ചരിത്രത്തിലാണ‌് സ്ഥാനംപിടിക്കാൻ പോകുന്നത‌് , മാറിനിന്നാൽ ചരിത്രം നമ്മെ ഒറ്റുകാരെന്ന‌ു വിളിക്കും’


കൊച്ചി
‘ഈ വനിതാമതിൽ ചരിത്രത്തിലാണ‌് സ്ഥാനംപിടിക്കാൻ പോകുന്നത‌്.  മാറിനിന്നാൽ ചരിത്രം നമ്മളെ  ഒറ്റുകാരെന്ന‌ു പറയും’ –- വാഹിദയുടെ വാക്കുകൾക്ക‌്  നവോത്ഥാന പോരാട്ടത്തിൽ പങ്കാളിയാകാനൊരുങ്ങുന്നതിന്റെ ആവേശം. ‘പൊതുസമൂഹം പുരോഗമന പാതയിൽത്തന്നെയാണ‌് മുന്നേറുന്നതെന്ന‌് ഈ മതിൽ കാണിച്ചുകൊടുക്കും’.  ലതിക പറയുമ്പോൾ അവരുടെ മനസ്സ‌് നവോത്ഥാനത്തിന്റെ വൻമതിൽ ഇതിനകം പണിതുയർത്തിക്കഴിഞ്ഞുവെന്ന‌് മനസ്സിലാകും.
‘ഏതു നിലയ‌്ക്കും പുരുഷനൊപ്പം നിൽക്കാൻ ശേഷിയുള്ള സ‌്ത്രീകൾ  മതത്തിന്റെയോ വിശ്വാസത്തിന്റെയോ അശുദ്ധിയുടെയോ പേരുപറഞ്ഞ‌് പിന്നിലേക്ക‌് മാറ്റിനിർത്തപ്പെടേണ്ടവളല്ല’ എന്ന സന്ദേശമാണ‌് വനിതാമതിൽ മുന്നോട്ട‌ുവയ‌്ക്കുന്നതെന്ന‌് ഷീല പറയുമ്പോൾ ആ കണ്ണുകളിലുണ്ട‌് വാക്കിലെ നിശ‌്ചയദാർഢ്യം..
വാഹിദയും ലതികയും ഷീലയും ജനുവരി ഒന്നിന‌് സംസ്ഥാനത്ത‌് നടക്കുന്ന നവോത്ഥാന വനിതാമതിലിൽ അണിചേരാൻ ഉറപ്പിച്ചുകഴിഞ്ഞു. ആരെങ്കിലും നിർബന്ധിച്ചിട്ടല്ല ഇവർ മതിലിന്റെ ഭാഗമാകാൻ തീരുമാനമെടുത്തതെന്ന‌് മൂന്നുപേരും പറയുന്നു. മൂവരും സ്വയംസംരംഭകരായി വർഷങ്ങളുടെ അനുഭവപരിചയം നേടിയവരാണ‌്. വിജയകരമായി ബിസിനിസ‌് സംരംഭം മുന്നോട്ടുകൊണ്ടുപോകുന്ന ഇവർക്ക‌് വനിതാമതിലിനെക്കുറിച്ച‌് ചിലതൊക്കെ പറയാനുണ്ട‌്.

 

എറണാകുളം എസ‌്ആർഎം റോഡിൽ പ്രവർത്തിക്കുന്ന ‘സ‌്ട്രോബറി’ ബ്യൂട്ടി പാർലറിന്റെ ഉടമയാണ‌് വാഹിദ. ‘സ‌്ത്രീകൾക്ക‌് മാറുമറയ‌്ക്കാൻ പറ്റാത്ത ഒരു കാലമുണ്ടായിരുന്നുവെന്ന‌് പലരും പറഞ്ഞുകേൾക്കുന്നുണ്ട‌്. ഞാനോ എന്റെ രണ്ടു മൂന്നു തലമുറ മുമ്പുവരെയോ അതനുഭവിച്ചിട്ടില്ല. പക്ഷേ, ഇന്നതിനെക്കുറിച്ച‌് നമുക്ക‌് ആലോചിക്കാൻ പറ്റുമോ? ആ കാലം എങ്ങനെയാണ‌് മാറിയത‌്. കുറെപ്പേർ സമരം ചെയ‌്തിട്ടല്ലേ. അങ്ങനെ കാലം കുറേ മാറ്റങ്ങൾ ആവശ്യപ്പെടും. ആ മാറ്റത്തിന‌് സമൂഹം തയ്യാറായേ പറ്റൂ. അല്ലെങ്കിൽ ചരിത്രം നമ്മളെ പിന്തിരിപ്പന്മാർ എന്നു വിളിക്കും. അങ്ങനെ കേൾക്കുന്നത‌് എന്തൊരു നാണക്കേടാണ‌്’ വാഹിദ പറയുന്നത‌് ഉള്ളിൽത്തട്ടിയാണ‌്.

‘ഞാൻ ജനിച്ച മതവിഭാഗത്തിൽ സ‌്ത്രീകൾ ഒരു കാലത്ത‌് പിന്നോക്കാവസ്ഥയിലായിരുന്നു. ഇന്നതിന‌് മാറ്റംവരുന്നുണ്ട‌്. പെൺകുട്ടികൾ പുറത്തുപോകുന്നു, പഠിക്കുന്നു, തൊഴിലെടുക്കുന്നു. ഞാൻ ഈ സംരംഭം തുടങ്ങിയിട്ട‌് 13 വർഷം കഴിഞ്ഞു. ഇവിടെ സാമൂഹ്യാവസ്ഥ പഴയതായിരുന്നുവെങ്കിൽ എനിക്കതിനു കഴിയുമോ? നാം മുന്നിലേക്കാണ‌് നടക്കേണ്ടത‌്. പിന്നിലേക്കല്ല. ഈ കാരണങ്ങൾമാത്രം മതി എനിക്കീ മതിലിന്റെ ഭാഗമാകാൻ’ വാഹിദ വ്യക്തമാക്കുന്നു.

 

‘ഒരു സ‌്ത്രീ സ്വന്തംകാലിൽ നിൽക്കാനും തെറ്റുകൾ ചോദ്യംചെയ്യാനും തുടങ്ങിയാൽ അപ്പോൾ എതിർപ്പു തുടങ്ങും. അവിടെ നമ്മുടെ അവകാശങ്ങൾ പോരാടിത്തന്നെ നേടണം. അങ്ങനെയേ സ‌്ത്രീയുടെ അവസ്ഥ മെച്ചപ്പെടുത്താൻ കഴിയൂ. ഇത‌് സ്വന്തം അനുഭവത്തിൽനിന്നാണ‌് ഞാൻ പറയുന്നത‌്’ എന്നാണ‌് ഷീല രാജു പറയുന്നത‌്.  കേൾക്കുമ്പോൾ അറിയാം അതിൽ വാസ‌്തവമുണ്ടെന്ന‌്.

കരിമുകളിൽ കഴിഞ്ഞ 16 വർഷമായി ‘മാളൂസ‌്’ എന്ന പേരിൽ ടെയ‌്‌ലറിങ‌് ഷോപ്പും ബ്യൂട്ടി പാർലറും നടത്തുകയാണ‌് ഈ വീട്ടമ്മ. ഷീലയ‌്ക്ക‌് ഒരു മകളാണ‌്. മകൾക്കു താനിതൊക്കെ പറഞ്ഞുകൊടുക്കാറുണ്ടെന്ന‌് ഈ അമ്മ പറയുന്നു. ‘ജോലിസ്ഥലത്തുനിന്ന‌് വൈകിയാൽ, ഇരുട്ടിയാൽ, ബസിൽ യാത്രചെയ്യുമ്പോൾ... അങ്ങനെയങ്ങനെ എല്ലായിടത്തും അരക്ഷിതാവസ്ഥ. ഒടുവിൽ ദൈവത്തിനു മുന്നിലും സ‌്ത്രീക്ക‌് അവഗണന. ആരാണിങ്ങനെ സ‌്ത്രീയെ ഒതുക്കിക്കളയുന്നത‌്? ഒതുക്കിക്കളയുന്നവരുടെ ലക്ഷ്യം എന്താണ‌്? ആ ലക്ഷ്യത്തിനാണോ നാം നിന്നുകൊടുക്കേണ്ടത‌്? അങ്ങനെയാകരുതെന്ന‌് ഞാൻ മകളോടും പറയാറുണ്ട‌്. ഇതൊക്കെ ഈ സമൂഹത്തോട‌് പറയാൻ കൂടിയാണ‌് ഈ മതിൽ’–- ഷീല ചിരിക്കുന്നു.

 

ലതികയ‌്ക്ക‌് വനിതാമതിൽ സ‌്ത്രീയുടെ സാമൂഹ്യതുല്യത ഉറപ്പുവരുത്താനുള്ള മതിലാണ‌്. കൂത്താട്ടുകുളത്ത‌് ‘മിടുക്കി’ ടെക‌്സ്റ്റൈൽ ഷോപ്പും ബ്യൂട്ടി പാർലറും നടത്തുകയാണ‌് ലതിക. ‘വ്യാപാരികളും ബിസിനസുകാരും ഈ സമൂഹത്തിന്റെ ഭാഗമാണ‌്. അവർക്ക‌് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ പങ്കെടുക്കാൻ ബാധ്യതയുണ്ട‌്. അതുകൊണ്ടാണ‌് ഞാൻ ഈ മതിലിൽ  പങ്കെടുക്കാനാഗ്രഹിക്കുന്നത‌്. ശബരിമല വിഷയത്തിൽ സുപ്രീംകോടതി പറഞ്ഞത‌് എല്ലാ സ‌്ത്രീകളും ശബരിമലയിൽ പോകണമെന്നല്ല. പോകണമെന്നാഗ്രഹിക്കുവരെ ചിലർ തടയുന്നതെന്തിനാണ‌്. വർഗീയത‌്ക്കുള്ള നാടല്ല ഇതെന്നുകൂടിയാണ‌് ഈ മതിൽ ലോകത്തോടു പറയുന്നത‌്. അതുകൊണ്ട‌് മതിലിൽ ഞാനും പങ്കെടുക്കും ’–- ലതിക പറയുന്നു.

 

 



from Kerala || Deshabhimani ​Online ​News http://bit.ly/2rRViJ7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages