‘സുവർണാവസരം’ ഉപയോഗിച്ചു ; ബിജെപി പെരുവഴിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

‘സുവർണാവസരം’ ഉപയോഗിച്ചു ; ബിജെപി പെരുവഴിയിൽ

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി ഉത്തരവ‌് ‘സുവർണാവസര’മാക്കി സമരത്തിനിറങ്ങിയ ബിജെപി പ്രതിസന്ധികളുടെ നടുക്കയത്തിൽ. ഓരോദിവസം പിന്നിടുന്തോറും നേതാക്കളും അണികളും കൂട്ടത്തോടെ പാർടി വിടുന്നതോടൊപ്പം ആഭ്യന്തരക്കുഴപ്പവും മൂർച്ഛിച്ചു.

ശബരിമലയിലെ സമരം മതിയാക്കി സെക്രട്ടറിയറ്റിനുമുന്നിൽ നിരാഹാരം തുടങ്ങി 20 ദിവസം പിന്നിടുമ്പോൾ തലസ്ഥാനത്തും ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിലും നേതാക്കൾ കൂട്ടത്തോടെ ബിജെപിവിട്ടു.

തിരുവനന്തപുരത്ത‌് നിരാഹാരസമരപ്പന്തലിൽവരെ സജീവമായിരുന്ന സംസ്ഥാന കമ്മിറ്റി അംഗം വെള്ളനാട‌്  കൃഷ‌്ണകുമാറിന്റെ നേതൃത്വത്തിൽ ഒരുസംഘം നേതാക്കൾ രാജിവച്ചപ്പോൾ ശബരിമല സമരം തുടങ്ങിയ പത്തനംതിട്ടയിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ‌ും സഹപ്രവർത്തകരുമാണ‌് ബിജെപി വിട്ടത‌്. പ്രധാനമന്ത്രിയെ കൊണ്ടുവന്ന‌് ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ കാലുറപ്പിക്കാമെന്ന‌് ദിവാസ്വപ‌്നം കാണുന്നതിനിടെയാണ‌് യുവമോർച്ച ജില്ലാ പ്രസിഡന്റിന്റെ രാജി. വരുംദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ബിജെപി വിടുമെന്നാണ‌് സൂചന.

ശബരിമലയിൽ സ‌്ത്രീപ്രവേശത്തിന‌് അനുമതി നൽകിയ സുപ്രീംകോടതി വിധിയെ ബിജെപിക്കു കിട്ടിയ സുവർണാവസരമായാണ‌് സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള വിശേഷിപ്പിച്ചത‌്. ‌സുവർണാവസരം മുതലാക്കാൻ ശബരിമലയിൽ കലാപം, തീർഥാടകരെ ആക്രമിക്കൽ, സംസ്ഥാനത്ത‌് തുടർഹർത്താലുകൾ, നിരാഹാര സമരാഭാസം എന്നിവ സംഘടിപ്പിച്ച ബിജെപി ജനങ്ങളിൽനിന്ന‌് കൂടുതൽ ഒറ്റപ്പെടുകയുമാണ‌്.

പട്ടിണി കിടക്കാൻ നേതാക്കളെ കിട്ടാനില്ല
മരണംവരെ നിരാഹാരം പ്രഖ്യാപിച്ച‌് സെക്രട്ടറിയറ്റിനു മുന്നിലിരുന്ന എ എൻ രാധാകൃഷ‌്ണൻ എട്ടുദിവസം കഴിഞ്ഞപ്പോൾ മതിയാ ക്കി. ബാറ്റൺ ഏറ്റെടുത്ത സി കെ പത്മനാഭൻ പത്തുദിവസം കിടന്നു. അടുത്ത ഊഴം ശോഭ സുരേന്ദ്രന്റേത‌്, സമരം നാലുനാൾ പിന്നിട്ടു. ഇനി പട്ടിണി കിടക്കാൻ നേതാക്കൾ തയ്യാറാകുന്നുമില്ല.
ശോഭയ‌്ക്ക‌ുശേഷം ആര‌് എന്ന ചോദ്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ‌്  ബിജെപി. ശബരിമല കലാപ ഗൂഢാലോചന കേസിൽ ജയിലിലായിരുന്ന കെ സുരേന്ദ്രൻ മോചിതനായശേഷം ഈവഴി വന്നിട്ടില്ല. എം ടി രമേശാകട്ടെ ആരോഗ്യ കാരണങ്ങളാൽ പട്ടിണി സമരത്തിനില്ലെന്ന‌് അറിയിച്ചു. ആളില്ലാത്ത സാഹചര്യത്തിൽ സുവർണാവസര സമരത്തിന്റെ ആസൂത്രകൻ ശ്രീധരൻപിള്ളതന്നെ നിരാഹാരമിരിക്കട്ടെ എന്ന ആവശ്യവും ഉയർന്നിട്ടുണ്ട‌്.

കൊഴുപ്പിക്കലോ, ഇനി എന്തിന‌്
സമരം കൊഴുപ്പിക്കാൻ തുടക്കത്തിൽ കേന്ദ്രനേതാക്കൾ എന്നപേരിൽ ചില എംപിമാരെ ഇറക്കിയിരുന്നു. അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന‌ുശേഷം പ്രധാനമന്ത്രി മോഡി, അഖിലേന്ത്യാ അധ്യക്ഷൻ അമിത‌് ഷാ, ബിജെപി മുഖ്യമന്ത്രിമാർ എന്നിവരെ കൊണ്ടുവന്ന‌് സമരം കൊഴുപ്പിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചതെങ്കിലും തെരഞ്ഞെടുപ്പിൽ  എട്ടുനിലയിൽ പൊട്ടിയതോടെ അതുംപൊളിഞ്ഞു.

തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് പോയ യുപി മുഖ്യമന്ത്രി ആദിത്യനാഥിനെ കൊണ്ടുവരുമെന്ന‌ു പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോറ്റതോടെ സ്വന്തം സംസ്ഥാനത്ത‌ുപോലും തലയുയർത്തി നടക്കാൻ ഇയാൾക്കാകുന്നില്ല. തോറ്റ മൂന്ന‌് സംസ്ഥാന മുഖ്യമന്ത്രിമാരുടെ കാര്യം പറയാനില്ല. അവശേഷിക്കുന്ന മുഖ്യമന്ത്രിമാർക്ക‌് സ്വന്തം സംസ്ഥാനത്ത‌് പാർടിയെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥ. പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും നിലയും ഭിന്നമല്ല.

വെറുപ്പിച്ചു, ഒറ്റപ്പെട്ടു
ശബരിമലയുമായി ബന്ധപ്പെട്ട‌് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നശേഷം കേരളത്തിൽ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ ബിജെപിയെ വെറുക്കപ്പെട്ട പ്രസ്ഥാനമാക്കി. ആറ‌് ഹർത്താലുകളാണ‌് ഇതിന്റെ പേരിൽ നടത്തിയത‌്. ജീവിത നൈരാശ്യംമൂലം ആത്മഹത്യചെയ‌്ത ആളെപ്പോലും ബലിദാനിയാക്കി ഹർത്താൽ നടത്തി. സന്നിധാനത്ത‌് അറസ്റ്റിലായ കെ സുരേന്ദ്രൻ  ‌സ‌്റ്റേഷനിൽ ഇരുമുടിക്കെട്ട‌് സ്വയം വലിച്ചെറിഞ്ഞ‌് കുറ്റം പൊലീസിന്റെ തലയിൽക്കെട്ടി വയ‌്ക്കാൻ ശ്രമിച്ചും പരിഹാസ്യനായി. എൻഎസ‌്എ‌സ‌് ഓഫീസ‌് ആക്രമണനാടകത്തിന്റെ ക്ലൈമാക‌്സും ഇതുതന്നെ. ആലപ്പുഴ കടശ്ശനാട‌് എൻഎസ‌്എസ‌് കരയോഗ മന്ദിരത്തിൽ കരിങ്കൊടി ഉയർത്തി റീത്തുവച്ച കേസിൽ പിടിയിലായത‌് ആർഎസ‌്എസുകാർ. ഇതൊക്കെ ചെയ‌്തത‌് സിപിഐ എമ്മാണെന്നായിരുന്നു ബിജെപി നേതൃത്വം പ്രചരിപ്പിച്ചത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2GzZIyy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages