നിരാഹാരത്തിന്റെ മറവിൽ തലസ്ഥാനത്ത‌് സംഘപരിവാർ അക്രമം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

നിരാഹാരത്തിന്റെ മറവിൽ തലസ്ഥാനത്ത‌് സംഘപരിവാർ അക്രമം


തിരുവനന്തപുരം
ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ‌്ണൻ നടത്തിവന്ന നിരാഹാരസമരത്തിന്റെ മറവിൽ തലസ്ഥാനത്ത‌് സംഘപരിവാർ അക്രമം. നിരാഹാരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന‌് ആവശ്യപ്പെട്ടാണ‌് സെക്രട്ടറിയറ്റ‌് മാർച്ച‌് നടത്തിയത‌്. തിങ്കളാഴ‌്ച‌ പകൽ 12 മുതൽ ഒന്നരമണിക്കൂറോളം അക്രമികൾ വ്യാപകമായി അക്രമം നടത്തി. കല്ലും കുറുവടികളുംകൊണ്ട‌് പൊലീസിനെ എറിഞ്ഞു. പൊലീസിന്റെ ഷീൽഡ‌് ഉൾപ്പെടെ പിടിച്ചുവാങ്ങി നശിപ്പിച്ചു. പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘർഷത്തിനിടെ ഒരു വനിതാപ്രവർത്തകയ‌്ക്ക‌് തലയ‌്ക്ക‌് പരിക്കേറ്റെന്ന‌് ആരോപിച്ച‌് ബിജെപി ജില്ലാ കമ്മിറ്റി ചൊവ്വാഴ‌്ച ജില്ലയിൽ ഹർത്താലും പ്രഖ്യാപിച്ചു. രാവിലെ ആറുമുതൽ വൈകിട്ട‌് ആറുവരെയാണ‌് ഹർത്താൽ.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ, ജില്ലാ പ്രസ‌ിഡന്റ‌് സുരേഷ‌് എന്നിവരുടെ നേതൃത്വത്തിലാണ‌് കുഴപ്പമുണ്ടാക്കിയത‌്. പൊലീസ‌് തികഞ്ഞ സംയമനം പാലിച്ചതിനാലാണ‌് വൻ സംഘർഷം ഒഴിവായത‌്.

തലസ്ഥാനത്ത‌് സംഘർഷമുണ്ടാക്കി കേരളമാകെ ചൊവ്വാഴ‌്ച ഹർത്താൽ നടത്താനായിരുന്നു സംഘപരിവാർ പദ്ധതിയിട്ടത‌്. ഒന്നും സംഭവിക്കാത്തതിനെത്തുടർന്ന‌് തലസ്ഥാന  ജില്ലയിൽമാത്രം ഹർത്താലിന‌് ആഹ്വാനംചെയ്യുകയായിരുന്നു.   മറ്റ‌് ജില്ലകളിലും സമാനമായ രീതിയിൽ സംഘർഷത്തിന‌് ശ്രമമുണ്ടായി.
 



from Kerala || Deshabhimani ​Online ​News https://ift.tt/2RR1TyO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages