ദളിത‌് ,വനിതാമതിൽ
കോട്ടയം
ജനുവരി ഒന്നിന‌് അരങ്ങേറുന്ന വനിതാമതിലിന‌് പിന്തുണ നൽകാൻ ദളിത‌് സംയുക്ത സമിതി തീരുമാനിച്ചു. കോട്ടയത്തുചേർന്ന വിവിധ സംഘടനകളുടെ നേതൃയോഗത്തിലാണ‌് തീരുമാനം.
അഖിലകേരള ചേരമർ ഹിന്ദുമത സഭ, കേരള ചേരമർ സംഘം, അരുന്ധതിയാർ‐ചക്ലിയാർ സമുദായ സംഘം, ദേശീയ ദലിത‌് വിമോചന മുന്നണി, ദ്രാവിഡ വർഗ ഐക്യമുന്നണി, ദേശീയ ദലിത‌് ക്രിസ‌്ത്യൻ ഫെഡറേഷൻ, ആദി ദ്രാവിഡ ദലിത‌്സംഘം, അംബേദ‌്കർ സോഷ്യൽ എഡ്യൂക്കേഷൻ ട്രസ‌്റ്റ‌് എന്നീ സംഘടനകളുടെ യോഗത്തിലാണ‌് തീരുമാനം. സമിതി ചെയർമാൻ എ കെ സജീവൻ അധ്യക്ഷനായി.
കൃഷിഭൂമി നൽകൽ, ദളിത‌് ക്രൈസ‌്തവ സംവരണം, സ്വകാര്യ മേഖലയിൽ സംവരണം എന്നിവ നടപ്പിലാക്കണമെന്ന‌് സർക്കാരിനോട‌് ആവശ്യപ്പെട്ടു. ഫെബ്രുവരി 18 ന‌് സമിതിയുടെ അവകാശ പ്രഖ്യാപന സമ്മേളനവും കോട്ടയത്ത‌് നടത്തും.
ജനറൽ കൺവീനർ അഡ്വ. പി ഒ ജോൺ, ട്രഷറർ ഐ ആർ സദാനന്ദൻ, ജോർജ‌് ഗ‌്ലൻമേരി, പി ആർ രാജുമോൻ, അഡ്വ. ജോസ‌് ചെങ്ങഴത്ത‌്, ജിനമിത്ര, സജിമോൻ കണ്ണൻചിറ എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2Qrf2lq
via IFTTT
No comments:
Post a Comment