ചങ്ങനാശേരി > ചങ്ങനാശേരി പെരുന്ന എന്‍എസ്എസ് കോളേജില്‍ എസ്എഫ്‌ഐ സംഘടിപ്പിച്ച വനിതമതിലിനെതിരെ എബിവിപിയുടെ ചാണകവെള്ള പ്രയോഗം. ജനുവരി ഒന്നിന് നടക്കുന്ന വനിത മതിലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്എഫ്‌ഐ ഒരുക്കിയ മതിലിനെതിരെയാണ് എബിവിപിക്കാര്‍ ചാണകവെള്ളം തളിച്ചത്.
വ്യാഴാഴ്ച രാവിലെ കോളേജ് ക്യാമ്പസില്‍ 350ഓളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വനിത മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മതില്‍ തീര്‍ക്കുകയായിരുന്നു. എന്നാല്‍ പരിപാടി അവസാനിച്ചതിനുപിന്നാലെ പെണ്‍കുട്ടികളടക്കമുള്ള എബിവിപി പ്രവര്‍ത്തകര്‍ പ്രദേശത്താകെ ചാണകവെള്ളം തെളിക്കുകയായിരുന്നു.
.jpg)
വനിതാമതിലിന്റെ പ്രചാരണാര്‍ഥം എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനി മതില്‍ സംഘടിപ്പിച്ചതിനെ തുടര്‍ന്ന് കാലടി ശ്രീശങ്കര കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ എബിവിപിക്കാര്‍ വെട്ടിപ്പപരിക്കേല്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ക്യാമ്പസില്‍ സംഘര്‍ഷം ലക്ഷ്യമിട്ട് വീണ്ടും എബിവിപി പ്രകോപനം സൃഷ്ടിക്കുന്നത്
from Kerala || Deshabhimani Online News https://ift.tt/2UXwzjT
via IFTTT
No comments:
Post a Comment