കൊച്ചി>കെഎസ്ആര്‍ടിസിയ്ക്ക് ആവശ്യമെങ്കില്‍ എംപാനലുകാരെ ജോലിയ്ക്ക് നിയോഗിയ്ക്കാമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി നിയമനം സംബന്ധിച്ച കേസില്‍ കക്ഷി ചേരാന്‍, പിരിച്ചുവിടപ്പെട്ടവര്‍ നല്‍കിയ ഹര്‍ജി പരിഗണിയ്ക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മതിയായ ജീവനക്കാര്‍ പിഎസ്‌സി വഴി വന്നില്ലെങ്കില്‍ ചട്ടങ്ങള്‍ അനുവദിക്കുമെങ്കില്‍ ഇങ്ങനെ ചെയ്യാം. ഇക്കാര്യത്തില്‍ എന്തു ചെയ്യാനാകും എന്ന് കെഎസ്ആര്‍ടിസി വെള്ളിയാഴ്ച പറയും.
കണ്ടക്ടര്‍മാരായി പിഎസ് സി അഡ്വൈസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമന ഉത്തരവുകള്‍ നല്‍കിയതായി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. ഇവര്‍ക്ക് ഒരുമാസത്തെ താല്‍ക്കാലിക കണ്ടക്ടര്‍ ലൈസന്‍സ് നല്‍കും.എത്രപേര്‍ ജോലിയ്ക്കെത്തി എന്ന് നാളെയെ അറിയാന്‍ പറ്റൂ .
അഡ്വൈസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമനം നിഷേധിയ്ക്കരുതെന്ന് പിഎസ്‌സിയുടെ അഭിഭാഷകന്‍ പറഞ്ഞു.
നേരത്തെ മുഴുവന്‍ താല്‍ക്കാലിക (എം പാനല്‍) ജീവനക്കാരെയും പിരിച്ചുവിടാനും പിഎസ് സി ലിസ്റ്റിലുള്ളവരെ രണ്ടു ദിവസത്തിനകം നിയമിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് വി ചിദംബരേഷ്,ജസ്‌റ്റിസ് ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിയ്ക്കുന്നത് .കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിയ്ക്കും.
from Kerala || Deshabhimani Online News https://ift.tt/2rNXTDI
via IFTTT
No comments:
Post a Comment