ലോക‌്സഭാ തെരഞ്ഞെടുപ്പ‌് : സംഘടനാ പ്രവർത്തനം ശക്തമാക്കും : കോടിയേരി ബാലകൃഷ‌്ണൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

ലോക‌്സഭാ തെരഞ്ഞെടുപ്പ‌് : സംഘടനാ പ്രവർത്തനം ശക്തമാക്കും : കോടിയേരി ബാലകൃഷ‌്ണൻ


ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് മുന്നോടിയായുള്ള സംഘടനാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ  സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചതായി സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനുമുന്നോടിയായി ജനുവരി മൂന്നിന‌് എ കെ ജി സെന്ററിൽ സംസ്ഥാന ശിൽപ്പശാല നടത്തും. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ, ലോക‌്സഭാ–-നിയമസഭാമണ്ഡലം സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ജനുവരി 5, 6 തീയതികളിൽ അസംബ്ലി മണ്ഡലാടിസ്ഥാനത്തിൽ ശിൽപ്പശാല . ജനുവരി ആദ്യ ആഴ‌്ചയിൽത്തന്നെ ബൂത്ത‌് തലത്തിലേക്ക‌് പ്രവർത്തനം വ്യാപിപ്പിക്കും.

ബിജെപിയെ പുറത്താക്കുക, മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലെത്തിക്കുക–- കേന്ദ്ര കമ്മിറ്റി മുന്നോട്ട‌ുവച്ച  രാഷ്ട്രീയമുദ്രാവാക്യം ഉയർത്തിപ്പിടിച്ചായിരിക്കും ലോക‌്സഭാ തെരഞ്ഞെടുപ്പിനെ നേരിടുക. ഇതിനായി ഇടതുപക്ഷ അംഗസംഖ്യ പരമാവധി വർധിപ്പിക്കണം. ഇതുസാധിച്ചാൽമാത്രമേ ബിജെപിയെ താഴെയിറക്കാനാകൂ. 2004 ലെ അനുഭവം അതാണ‌്. അന്നാണ‌് ഇടതുപക്ഷത്തിന‌് ഏറ്റവും കൂടുതൽ അംഗങ്ങളുണ്ടായത‌്. 63 എംപിമാർ. കേരളത്തിൽ 20ൽ 18 കിട്ടി. 2004ലെ സമാനസാഹചര്യമാണ‌് കേരളത്തിൽ ഇന്നുള്ളതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിൽ എൽഡിഎഫിനൊപ്പം നിൽക്കുന്ന കക്ഷികളെ കൂടുതൽ സജീവമാക്കുന്ന കാര്യം ആലോചിക്കും. കേന്ദ്ര സർക്കാർ കേരളത്തിനെതിരായി സ്വീകരിക്കുന്ന നിലപാടുകളും തെരഞ്ഞെടുപ്പ‌് പ്രചാരണവിഷയമാക്കും. സംസ്ഥാന സർക്കാർ അടിസ്ഥാനസൗകര്യവികസനത്തിന‌് തീവ്രമായ ശ്രമം നടത്തുകയാണ‌്. പ്രളയാനന്തര പുനർനിർമാണവുമായി മുന്നോട്ടുപോകുമ്പോൾ നമുക്ക‌് അർഹതപ്പെട്ടതൊന്നും കേന്ദ്രം തരുന്നില്ല. വായ‌്പാപരിധി ഉയർത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതും ട്രഷറി സേവിങ‌്സ‌്  വായ‌്പയായി കണക്കാക്കുന്നതും സംസ്ഥാനത്തിന്റെ വരുമാനമാർഗം പരിമിതപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ‌്. സംസ്ഥാന വരുമാനം കുറയ‌്ക്കാനാണ‌് ജിഎസ‌്ടി തുടങ്ങിയത‌്. പുതിയ പരിഷ‌്കാരം വീണ്ടുംവരുമാനം കുറച്ചു. വിവിധ രാജ്യങ്ങളിൽനിന്നുകിട്ടുന്ന സഹായവും ഇല്ലാതാക്കി.

കേരളത്തിന‌് പ്രഖ്യാപിച്ച കോച്ച‌് ഫാക്ടറി, ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ‌്റ്റിറ്റ്യൂട്ട‌്എന്നിവ യാഥാർഥ്യമാക്കുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കുന്നു. തിരുവനന്തപുരം വിമാനത്താവളവിൽപ്പന ഇതിൽ ഒടുവിലത്തേതാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.



from Kerala || Deshabhimani ​Online ​News http://bit.ly/2PZqxvh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages