ശബരിമല ദർശനത്തിന് തമിഴ്നാട്ടിൽ നിന്നെത്തിയ മനിതി പ്രവർത്തകർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രതിഷേധമുയർത്തി വഴിതടഞ്ഞ സംഘപരിവാറുകാരെ അറസ്റ്റ് ചെയ്ത് പൊലീസ് അകമ്പടിയിൽ മുന്നോ ട്ടു നീങ്ങിയ സ്ത്രീകൾക്കുനേരെ ആക്രോശിച്ച് പാഞ്ഞടുത്തത് നൂറുകണക്കിന് ആളുകൾ. വനിതകൾക്കും അക്രമികൾക്കും ഇടയിൽ പൊലീസ‌് വലയംതീർത്തു. ലാത്തിപോലും ഉപയോഗിക്കാതെ പൊലീസ് വനിതകളെ രക്ഷിച്ച് വാഹനത്തിൽ കയറ്റിനീക്കുകയായിരുന്നു. ഈ സമയം മലകയറുന്നവരും ഇറങ്ങുന്നവരുമായി ആയിരക്കണക്കിന് തീർഥാടകരാണ് പമ്പയിൽ ഉണ്ടായത്. നിരവധി കൊച്ചുകുട്ടികളും പ്രായമായവരും ഉണ്ടായിരുന്നു. അറസ്റ്റും രക്ഷപ്പെടുത്തലും നടക്കുമ്പോഴും ശബരിമലയിൽ തീർഥാടകപ്രവാഹം തുടരുകയായിരുന്നു.
പകൽ രണ്ടുവരെ മലകയറാൻ പമ്പയിലെത്തിയത് 77000 ആളുകളാണ‌്. വീണ്ടും കുഴപ്പമുണ്ടാക്കി തീർഥാടകരുടെ വരവ് തടയാനുള്ള സംഘപരിവാറിന്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞത്. മനിതി പ്രവർത്തകരുടെയും മറ്റുതീർഥാടകരുടെയും സുരക്ഷ നോക്കേണ്ടതിനാലാണ‌് പൊലീസ‌്ബലം പ്രയോഗിക്കാതിരുന്നതെന്ന‌് പമ്പ സ്പെഷ്യൽ ഓഫീസർ കാർത്തികേയൻ ഗോകുലചന്ദ്രൻ പറഞ്ഞു. മനിതി പ്രവർത്തകർക്ക് ഒരു അപകടവും വരരുത്. പിഞ്ചു കുട്ടികളടക്കമുള്ള തീർഥാടകരുടെ ദേഹത്ത് ഒരു നുള്ള് മണ്ണുപോലും വീഴരുത്. ഇക്കാര്യം മനിതി പ്രവർത്തകരെ ബോധ്യപ്പെടുത്തിയതോടെ അവർ തിരിച്ചുപോകാൻ തയ്യാറായെന്നും കാർത്തികേയൻ പറഞ്ഞു.
സന്നിധാനം ശാന്തം
ശനിയാഴ‌്ച പമ്പയിൽ തമിഴ‌്നാട്ടിൽനിന്നെത്തിയ സ‌്ത്രീകളെ ആർഎസ‌്എസ്സുകാർ തടഞ്ഞതിനെതുടർന്നുള്ള സംഘർഷങ്ങളൊന്നും ബാധിക്കാതെ തിരക്കിലമർന്ന് സന്നിധാനം.
തുടർച്ചയായ മൂന്നാം ദിവസവും സന്നിധാനത്തെത്തിയ തീർഥാടകരുടെ എണ്ണം ഒരു ലക്ഷം കടന്നു. മുൻ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി പകൽ രണ്ടോടെ 77538 പേർ ദർശനം നടത്തി. കഴിഞ്ഞ ദിവസങ്ങളിലേക്കാൾ 20 ശതമാനം കൂടുതലാണിത്. രാത്രി എട്ടോടെ ഒരുലക്ഷം കടന്നു. കഴിഞ്ഞ മൂന്നുദിവസത്തിനിടെ നാല് ലക്ഷത്തോളം തീർഥാടകരാണ് ദർശനത്തിനെത്തിയത്.
ക്രിസ‌്മസ് അവധി ആരംഭിച്ചതോടെ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ വരവ് വർധിച്ചതാണ് തിരക്കിന് കാരണം. മലയാളികളുടെ എണ്ണത്തിലും വർധനയുണ്ട്. 27നാണ് മണ്ഡലപൂജ.
from Kerala || Deshabhimani Online News http://bit.ly/2V5lixQ
via IFTTT
No comments:
Post a Comment