നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും സ്‌ത്രീകളുടെ അഭിമാനവും സാമൂഹ്യനീതിയും കാത്ത് സൂക്ഷിക്കാനും ജനുവരി ഒന്നിന് തീർക്കുന്ന വനിതാമതിൽ വൻ വിജയമാക്കണമെന്ന‌് എല്‍ഡിഎഫ് കൺവീനര്‍ എ വിജയരാഘവന്‍ അഭ്യർഥിച്ചു. മതിലിലൂടെ ഉയർന്നുവരുന്ന വനിതാ മുന്നേറ്റം യുഡിഎഫിനെയും ബിജെപിയെയും വിറളി പിടിപ്പിച്ചിരിക്കുകയാണ്.
അനാവശ്യ വിവാദങ്ങൾ ഉയർത്തിയും ഭീഷണിപ്പെടുത്തിയും സ്‌ത്രീകളുടെ പങ്കാളിത്തം തടയാമെന്ന പ്രതിപക്ഷ തന്ത്രം വിലപ്പോവില്ല. വിവിധ മേഖലകളിൽനിന്ന‌് ആയിരക്കണക്കിന് സ്‌ത്രീകൾ മതിലിന് പിന്തുണയുമായി രംഗത്തുവരികയാണ്. ഇത് യുഡിഎഫിനെയും ബിജെപിയെയും പരിഭ്രാന്തരാക്കുന്നു. വനിതാമതിൽ കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ പുതിയ കാൽവയ്‌പ്പാണ്. നവോത്ഥാന മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനും അതിനെതിരായ നീക്കങ്ങളെ ചെറുക്കാനും ഈ കൂട്ടായ്‌മ കരുത്ത് പകരും. കേരളത്തെ ഇന്നത്തെ നിലയിൽ എത്തിച്ചതിൽ നവോത്ഥാനത്തിന് വലിയ പങ്കുണ്ട‌്. അത് തകർക്കാനും കേരളം വീണ്ടും ഭ്രാന്താലയമാക്കാനുമുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്.
സ്‌ത്രീകളുടെ അന്തസ്സും അവകാശങ്ങളും സാമൂഹികനീതിയും സംരക്ഷിക്കപ്പെടണം. ദേശീയപ്രസ്ഥാനത്തിന്റെയും നവോത്ഥാനത്തിന്റെയും മൂല്യങ്ങൾ തകർക്കുകയാണ് മതിലിനെ എതിർക്കുന്നവർ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ജാതി-മതഭേദവും സങ്കുചിത രാഷ്‌ട്രീയവും മാറ്റിവച്ച് അത് വിജയിപ്പിക്കേണ്ടത് ഓരോ കേരളീയന്റേയും കടമയാണ്. വനിതാമതിൽ ചരിത്ര സംഭവമാക്കുന്നതിന് എല്ലാവരും ഏകമനസ്സോടെ അണിനിരക്കണമെന്ന് വിജയരാഘവൻ അഭ്യർഥിച്ചു.
from Kerala || Deshabhimani Online News http://bit.ly/2s2TnBi
via IFTTT
No comments:
Post a Comment