സംസ്ഥാനത്ത് വിവിധ കുറ്റകൃത്യങ്ങൾ കുറയുന്നതായി സംസ്ഥാന ക്രൈം റെക്കോഡ‌്സ‌് ബ്യൂറോയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2018 ഒക‌്ടോബർ 31 വരെ മുൻവർഷത്തേക്കാൾ 2.27 ലക്ഷം കുറവുണ്ടായി. ഒക‌്ടോബർവരെ രജിസ്റ്റർ ചെയ്തത് 4,25,843 കേസുകള്‍.ഇതിൽ 1,57,808 എണ്ണം ഐപിസി വകുപ്പുപ്രകാരമുള്ള കുറ്റകൃത്യങ്ങളാണ്. 2017ൽ ആകെ 6,52,904 കേസെടുത്തു. നവംബർ, ഡിസംബർ മാസങ്ങളിലെ കണക്കുകൾകൂടി വരാനുണ്ടെങ്കിലും കേസുകളുടെ എണ്ണത്തിലുള്ള കുറവ് പ്രകടം.
സംസ്ഥാനത്ത് ക്രമസമാധാന നിലമെച്ചപ്പെട്ടുവെന്ന് വെളിപ്പെടുത്തുന്നാണ് ഈ കണക്കുകള്‍.കുറ്റകൃത്യം തടയുന്നതിനും സ‌്ത്രീസുരക്ഷ ഉറപ്പാക്കാനും സർക്കാർ സ്വീകരിച്ച വിവിധ പദ്ധതികൾ ഫലം കാണുന്നുവെന്നതിന്റെ തെളിവാണിത‌്. കേരള പൊലീസിന്റെ സൈബർ സംവിധാനത്തിന്റെ മികവും കുറ്റകൃത്യങ്ങൾ കുറയാൻ ഇടയാക്കി.
എല്‍ഡിഎഫ് അധികാരത്തിലെത്തിയ 2016ൽ 7,07,870 കേസായിരുന്നു രജിസ്റ്റർ ചെയ‌്തത‌്. തൊട്ടടുത്തവര്‍ഷതന്നെ കേസുകളില്‍ അരലക്ഷത്തിലേറെ കുറവുണ്ടായി. യുഡിഎഫ‌് അധികാരത്തിൽ ഇരുന്ന അഞ്ച‌് വർഷവും കേസുകളുടെ എണ്ണം കൂടി. 2012ൽ 5,11,278 കേസുകൾ രജിസ്റ്റർചെയ‌്തിരുന്നുവെങ്കിൽ 2013 ൽ അത‌് 5,83,182 ആയി. 2014 ൽ കേസ് 6.1 ലക്ഷവും 2015 -ൽ 6.5 ലക്ഷവുമായി.
മറ്റ‌് സംസ്ഥാനങ്ങളെ അപേക്ഷിച്ച‌് ഏത‌് പരാതികളും പൊലീസ‌് സ‌്റ്റേഷനുകളിൽ എത്തുന്ന രീതിയാണ‌് കേരളത്തിൽ. പരാതികളിൽ എഫ‌്ഐആർ രജിസ‌്റ്റർ ചെയ‌്ത‌് കുറ്റമറ്റ അന്വേഷണവും നടത്തുന്നു. പൊലീസും ജനങ്ങളും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരാൻ വിവിധ പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2LHHji3
via IFTTT
No comments:
Post a Comment