93 മുത്തങ്ങസമരക്കാർക്കുകൂടി ഭൂമി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

93 മുത്തങ്ങസമരക്കാർക്കുകൂടി ഭൂമി

കൽപ്പറ്റ

‘ജയിലില‌് പോയി കിടന്തോ,  എഞ്ചിച്ചും ഭൂമി കിട്ടുവ കാണി. നാങ്ക കുറേക്കാല കാത്തോ.  ഇപ്പ ഭൂമി തന്തനകൊണ്ട‌് സന്തോഷ ആത്തോ.’

നൂൽപ്പുഴ തേദാർ കോളനിയിലെ ചൊറിച്ചിയും കിനൂർ പണിയ കോളനിയിലെ കറത്തയുമെല്ലാം ഒരേക്കർ ഭൂമി കിട്ടിയ സന്തോഷം മറച്ചുവച്ചില്ല. മുത്തങ്ങക്കാട്ടിലെ വെടിയൊച്ച ഇപ്പോഴും ഇവരുടെ കാതുകളിലുണ്ട‌്. അന്ന‌് ഒരു  തുണ്ടുഭൂമിക്കായി സമരം ചെയ‌്ത ആദിവാസികളെ  യുഡിഎഫ‌് സർക്കാർ വെടിവച്ച‌് ഇറക്കിവിട്ടു. ഇന്ന‌്   ജനകീയ സർക്കാർ ഇവർക്ക‌് ഒരേക്കർ ഭൂമി നൽകി. ഇതിന‌് സാക്ഷ്യം വഹിക്കാൻ സമരനായിക സി കെ ജാനുവും എത്തി. മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്ത 93 കുടുംബങ്ങൾക്ക‌്  കൽപ്പറ്റയിലെ പട്ടയമേളയിൽ ഒരേക്കർ ഭൂമിയുടെ കൈവശരേഖ മന്ത്രി ഇ ചന്ദ്രശേഖരൻ കൈമാറി.

മുത്തങ്ങ സമരത്തിന‌് പതിനാറ‌ാണ്ട‌് തികയാൻ ഒന്നരമാസം മാത്രം അവശേഷിക്കെയാണ‌്  ഭൂമി നൽകുന്നത‌്.   സി കെ ജാനുവിന്റെ നേതൃത്വത്തിൽ മുത്തങ്ങയിൽ കുടിൽകെട്ടി  സമരംചെയ‌്ത  ആദിവാസികളെ അന്നത്തെ യുഡിഎഫ‌് സർക്കാർ വെടിവെപ്പിലൂടെ  ഒഴിപ്പിക്കുകയായിരുന്നു.  ഒരു ആദിവാസിയും പൊലീസുകാരനും  കൊല്ലപ്പെട്ടു. 

64 കുടുംബങ്ങൾക്ക‌് വൈത്തിരി താലൂക്കിലും 29 കുടുംബങ്ങൾക്ക‌് മാനന്തവാടി താലൂക്കിലുമായാണ‌് ഭൂമി നൽകിയത‌്. എൽഡിഎഫ‌്  സർക്കാർ അധികാരമേറ്റശേഷം  നാലാംതവണയാണ‌് മുത്തങ്ങ സമരക്കാർക്ക‌് ഭൂമി നൽകുന്നത‌്. നേരത്തെ മൂന്ന‌് ഘട്ടങ്ങളിലായി 118 കുടുംബങ്ങൾക്ക‌് ഒരേക്കർവീതം നൽകിയിരുന്നു. ഇപ്പോൾ നൽകിയ 93 കുടുംബങ്ങൾക്കുൾപ്പെടെ ഇതുവരെ  211 കുടുംബങ്ങൾക്ക‌്  ഭൂമി നൽകി.  കഴിഞ്ഞ യുഡിഎഫ‌് സർക്കാർ 24 കുടുംബങ്ങൾക്ക‌് ഭൂമിയുടെ രേഖമാത്രം നൽകിയിരുന്നു. ഇവർക്കുള്ള ഭൂമിയും ഈ സർക്കാർ അളന്ന‌ുനൽകി. 39 കുടുംബങ്ങൾക്ക‌്കൂടി ഭൂമി കണ്ടെത്തിയിട്ടുണ്ട‌്.

മുത്തങ്ങ സമരത്തിൽ പങ്കെടുത്ത 283 കുടുംബങ്ങൾക്ക‌് ഭൂമി നൽകാനുള്ള സർക്കാർ ഉത്തരവാണുള്ളത‌്.  617 കുടുംബങ്ങൾ മുത്തങ്ങ സമരത്തിൽ പങ്കെടുത്തതായി സമരത്തിന‌് നേതൃത്വം നൽകിയ സി കെ ജാനു പറഞ്ഞു. 283 കുടുംബങ്ങൾ കഴിച്ചുള്ളവർക്ക‌്  ഭൂമി നൽകാൻ എൽഡിഎഫ‌് സർക്കാർ നടപടി സ്വീകരിക്കുമെന്നാണ‌് പ്രതീക്ഷയെന്നും ജാനു പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2LDrcC2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages